KeralaLatest NewsNews

പെരിന്തല്‍മണ്ണയില്‍ സംഘര്‍ഷം തുടരുന്നു; പോലീസിന് നേരെ കല്ലേറ്

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ സംഘര്‍ഷം തുടരുകയാണ്. വൈകിട്ട് പോലീസിന് നേരെ കല്ലേറുണ്ടായി. സംഭവത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് പരുക്കേറ്റു. കല്ലെറിഞ്ഞത് ഹര്‍ത്താല്‍ അനുകൂലികളാണെന്ന് പോലീസ് പറഞ്ഞു. മക്കരപ്പറമ്പില്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.

ഇന്നലെ ഉണ്ടായ അക്രമങ്ങളെ തുടര്‍ന്ന് യുഡിഎഫാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. നേരത്തെ ഹര്‍ത്താല്‍ അനുകൂലികളുടെ ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പരുക്ക് പറ്റിയിരുന്നു.
മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ മുഹമ്മദ് നൗഫല്‍, കാമറമാന്‍ സന്ദീപ്, ന്യൂസ് 18 റിപ്പോര്‍ട്ടര്‍ സുര്‍ജിത്ത് അയ്യപ്പത് എന്നിവരെ ഹര്‍ത്താല്‍ അനുകൂലികള്‍ അക്രമിച്ചിരുന്നു.

shortlink

Post Your Comments


Back to top button