ജിത്തു ജോസഫ് രചനയും സംവിധാനവും ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മൈ ബോസ്. ദിലീപ്, മംത മോഹൻദാസ് എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയനാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സെജോ ജോൺ,എം. ജയചന്ദ്രൻ സംഗീത സംവിധാനത്തിൽ പിറന്ന ഈ ചിത്രത്തിൽ ഹൃദയസ്പർശിയായ നിരവധി ഗാനങ്ങളുണ്ട് .ഈസ്റ്റ് കോസ്റ്റ് വിജയൻ,സന്തോഷ് വർമ്മ,രമേശ് കുമാർ ബോംബെ തുടങ്ങിയവരാണ് ഇതിലെ ഗാനങ്ങളുടെ രചന നിർവഹിച്ചിരിക്കുന്നത്.ഈ ചിത്രത്തിലെ മനം മയക്കും വരികളാണ്
എന്തിനെന്നറിയില്ല എങ്ങിനെന്നറിയില്ല
എപ്പോളോ നിന്നെയെനിക്കിഷ്ടമായി
പി ജയചന്ദ്രനും മഞ്ജരിയും ചേർന്നാണ് ഹൃദയസ്പർശിയായ ഈ ഗാനം ആലപിച്ചിരിക്കുന്നത്.
Singers: P.Jayachandran Manjari
Lyric: Vijayan East Coast
Music: M.Jayachandran
Starring :Dileep, Mamtha Mohandas, Saikumar, Shajon , Seethe etc
Directed by Jeethu Joseph
Produced by Vijayan East Coast,
Cameraman : Anil Nair
Editing :Sajan
Post Your Comments