പലരും യാത്രക്ക് മുമ്പ് തങ്ങളുടെ പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വേണ്ട വിധത്തില്‍ പരിശോധിക്കാറില്ല. അത് മൂലം പല അബദ്ധങ്ങളും ബുദ്ധിമുട്ടുകളും നഷ്ടങ്ങളും സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന കടുത്ത മുന്നറിയിപ്പുമായി മണി സേവിങ്‌സ് എക്‌സ്പര്‍ട്ടായ മാര്‍ട്ടിന്‍ ലെവിസ് രംഗത്തെത്തി. അതായത് പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട് ഓരോ രാജ്യത്തിനും ഓരോ എയര്‍ലൈനിനും വ്യത്യസ്തമായ മാനദണ്ഡങ്ങള്‍ ആയിരിക്കുമുണ്ടാവുകയെന്നും അതിനാല്‍ ഓരോ യാത്രക്കും മുമ്പ് നിങ്ങളുടെ പാസ്‌പോര്‍ട്ടില്‍ ചില കാര്യങ്ങള്‍ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. ഇത്തരത്തില്‍ പരിശോധിക്കേണ്ടത് എന്തൊക്കെയാണെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.ഇതിന്റെ ഭാഗമായി യാത്രക്ക് മുമ്പ് യൂറോപ്യന്‍ ഹെല്‍ത്ത് കാര്‍ഡിന്റെ തീയതിയും ഉറപ്പ് വരുത്തണമെന്നും ലെവിസ് ഓര്‍മിപ്പിക്കുന്നു.
പാസ്‌പോര്‍ട്ടിന്റെ വാലിഡിറ്റി പരിശോധിക്കാതെ യാത്ര ചെയ്താലുള്ള ബുദ്ധിമുട്ടുകളും അദ്ദേഹം വെളിപ്പെടുത്തുന്നു.നാം മറ്റ് രാജ്യങ്ങളിലേക്ക് പോകുമ്പോള്‍ അവിടുത്തെ നിയമങ്ങളുമായും ആവശ്യകതകളുമായും നമ്മുടെ പാസ്‌പോര്‍ട്ട് പൊരുത്തപ്പെടുന്നില്ലെങ്കില്‍ അവിടേക്ക് പ്രവേശിക്കാന്‍ പോലും സാധിക്കില്ലെന്നും ലെവിസ് മുന്നറിയിപ്പേകുന്നു.മിക്ക പാസ്‌പോര്‍ട്ടുള്‍ക്കും ചുരുങ്ങിയത് പത്ത് വര്‍ഷം സാധുതയുണ്ടെങ്കിലും ചില രാജ്യങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ വ്യത്യാസമുണ്ടെന്നും അതിനാല്‍ നിങ്ങളുടെയും കുടുംബത്തിന്റെയും പാസ്‌പോര്‍ട്ട് വാലിഡിറ്റി പരിശോധിച്ചുറപ്പാക്കണമെന്നും ലെവിസ് നിര്‍ദ്ദേശിക്കുന്നു.
അതിനാല്‍ പ്രത്യേകിച്ചും കുടുംബവുമായി വിദേശരാജ്യങ്ങളിലേക്ക് പോകുമ്പോള്‍ നിങ്ങളുടെ പാസ്‌പോര്‍ട്ടുകളുടെ കാലാവധി കഴഞ്ഞിട്ടില്ലെന്ന് നിര്‍ബന്ധമായും പരിശോധിച്ചുറപ്പാക്കണം. കൂടാതെ അതത് രാജ്യങ്ങളിലെ റിക്വയര്‍മെന്റുകളുമായി പാസ്‌പോര്‍ട്ടുകള്‍ പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യണം. പാസ്‌പോര്‍ട്ട് പുതുക്കുന്നത് അനായാസമാണെങ്കിലും സാധാരണ മാര്‍ഗങ്ങളിലൂടെ ഇതിന് ശ്രമിക്കുമ്പോള്‍ അതിന് വേണ്ടത്ര സമയം വേണ്ടി വരുമെന്ന് പ്രത്യേകം ഓര്‍ക്കുക. പാസ്‌പോര്‍ട്ട് പുതുക്കുന്നതിനായുള്ള സെയിം ഡേ ഡെലിവറി സര്‍വീസ് ഉപയോഗിക്കാതെ 72.50 പൗണ്ട് നല്‍കി സാധാരണസര്‍വീസ് ഉപയോഗിച്ചാല്‍ മൂന്നാഴ്ച വരെ ഇതിന് വേണ്ടി വരും.
പാസ്‌പോര്‍ട്ടിന് പുറമെ യൂറോപ്യന്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാര്‍ഡ് അഥവാ എഹിക് കാര്‍ഡും വേണ്ട വിധത്തില്‍ നിങ്ങള്‍ അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ വിദേശ യാത്രകളില്‍ പ്രശ്‌നങ്ങളുണ്ടാകും. ഇവ സൗജന്യമായി പുതുക്കി നല്‍കുന്ന നിരവധി വെബ്‌സൈറ്റുകളുണ്ട്. എന്നാല്‍ ഇക്കൂട്ടത്തില്‍ തട്ടിപ്പ് സൈറ്റുകളുമുണ്ടെന്ന് പ്രത്യേകം ഓര്‍ക്കുക.നിലവില്‍ 5.3 മില്യണ്‍ എഹിക് കാര്‍ഡുകള്‍ കാലാവധി കഴിഞ്ഞവയാണെന്നും ലെവിസ് മുന്നറിയിപ്പേകുന്നു.
Post Your Comments