തിരുവനന്തപുരം : സംസ്ഥാനത്ത് ഏറെ മന്ദഗതിയിലായ ഭൂമിയിടപാടുകള്‍ ഇനി കൊഴുക്കും. മൂന്നു വര്‍ഷത്തിനു ശേഷം സംസ്ഥാനത്തെ ഭൂമിയുടെ ന്യായവില സര്‍ക്കാര്‍ വര്‍ധിപ്പിക്കുന്നു. 10% മുതല്‍ 20% വരെ വര്‍ധന ഉണ്ടാകുമെന്നാണു സൂചന. ഇതു സംബന്ധിച്ച പ്രഖ്യാപനം ഫെബ്രുവരി രണ്ടിനു മന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്ന ബജറ്റിലുണ്ടാകും. കടുത്ത സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്തു വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണു ന്യായവില കൂട്ടുന്നത്. ആധാരം റജിസ്റ്റര്‍ ചെയ്യുമ്പോഴുള്ള സ്റ്റാംപ് ഡ്യൂട്ടിയിലും റജിസ്‌ട്രേഷന്‍ ഫീസിലും വര്‍ധന വേണ്ടെന്നു ധാരണയായതായി സൂചനയുണ്ട്. പകരം ഭൂമിയുടെ ന്യായവില വര്‍ധിപ്പിക്കുന്നതോടെ സ്റ്റാപ് ഡ്യൂട്ടി, റജിസ്‌ട്രേഷന്‍ ഫീസ് എന്നിവ വഴിയുള്ള വരുമാനം ഉയരും.
2010ല്‍ ആണു സംസ്ഥാനത്തു ഭൂമിക്കു ന്യായവില നിശ്ചയിച്ചത്. 2014ല്‍ ന്യായവില 50% വര്‍ധിപ്പിച്ചു. എന്നിട്ടും ശരിക്കുള്ള വിലയെക്കാള്‍ ഏറെ താഴ്ന്നാണ് ഇപ്പോഴും മിക്കയിടങ്ങളിലും ന്യായവിലയെന്ന നിലപാടാണു സര്‍ക്കാരിനുള്ളത്. നാലുലക്ഷം രൂപ വിലയുള്ള ഭൂമിക്ക് 7500 രൂപ മാത്രം ന്യായവിലയുള്ളതായി ഈയിടെ കണ്ടെത്തിയിരുന്നു. യഥാര്‍ഥ വിലയെക്കാള്‍ 30% വരെ കുറവാണു പുതുക്കിയ ന്യായവിലയെന്നാണു സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഭൂമിയുടെ ഇപ്പോഴുള്ള അടിസ്ഥാന വില പുതുക്കാന്‍ ആദ്യം സര്‍ക്കാര്‍ ആലോചിച്ചിരുന്നെങ്കിലും സങ്കീര്‍ണമായ പ്രക്രിയ ആയതിനാല്‍ വേഗത്തില്‍ നടപ്പാക്കാന്‍ കഴിയില്ലെന്നു വിലയിരുത്തി. തുടര്‍ന്നാണു നിലവിലെ വിലയില്‍ തന്നെ 10% മുതല്‍ 20% വരെ കൂട്ടാന്‍ തീരുമാനിച്ചത്.
പ്രതിവര്‍ഷം 3000 കോടി രൂപയാണു റജിസ്‌ട്രേഷന്‍ ഫീസും സ്റ്റാംപ് ഡ്യൂട്ടിയും ചേര്‍ത്തു സര്‍ക്കാരിനു ലഭിക്കുന്നത്. ന്യായവില കൂട്ടുന്നതോടെ 100 കോടിയിലേറെ രൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു. വിലയുടെ എട്ടു ശതമാനമാണു സ്റ്റാംപ് ഡ്യൂട്ടി. റജിസ്‌ട്രേഷന്‍ ഫീസ് രണ്ടു ശതമാനവും.
Post Your Comments