KeralaLatest NewsNews

സിഫ്‌നിയോസിന് പുറകെ മറ്റ് രണ്ട് താരങ്ങള്‍ കൂടി ബ്ലാസ്റ്റേഴ്‌സ് വിട്ടേക്കും

കൊച്ചി: മാര്‍ക്ക് സിഫ്‌നിയോസിന് പുറകെ മറ്റ് രണ്ട് താരങ്ങള്‍ കൂടി കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടേക്കുമെന്ന് വിവരം. വിദേശ താരങ്ങളാകും പുറത്ത് പോവുക എന്നാണ് സൂചനകള്‍. മുന്‍ മാഞ്ചസ്റ്റര്‍ താരം ദിമിറ്റര്‍ ബെര്‍ബറ്റോവുമായുള്ള കരാര്‍ ടീം അവസാനിപ്പിച്ചേക്കുമെന്നാണ് സൂചന. താരം ഫോമിലല്ലാത്തതാണ് കാരണം.

പരിക്കില്‍ വലയുന്ന താരത്തെ മാറ്റി പകരം പുതിയൊരു വിദേശ താരത്തെ ടീമിലെത്തിക്കാനാണ് മാനേജ്‌മെന്റിന്റെ ശ്രമം. പരിക്കിന്റെ പിടിയിലുള്ള മറ്റൊരു വിദേശതാരത്തിന്റെ പേരും പുറത്തുപോകാനിടയുള്ള കളിക്കാരുടെ പേരുകളില്‍ കേള്‍ക്കുന്നുണ്ട്.

ബ്ലാസ്റ്റേഴ്‌സ് പരിക്കേറ്റ വിദേശ കളിക്കാരെ ഇന്റര്‍നാഷണല്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ ഓപ്പണായ സാഹചര്യത്തില്ാണ് ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കാനൊരുങ്ങുന്നത്. ട്രാന്‍സ്ഫര്‍ വിന്‍ഡോ ഓപ്പണ്‍ ആയതിനാല്‍ പുതിയ വിദേശതാരങ്ങളെ ടീമിലെത്തിക്കാന്‍ അവസരവുമുണ്ട്. ജനുവരി 15 മുതല്‍ ഫെബ്രുവരി 16 വരെയാണ് ഇതിനുള്ള സമയം. പുതിയ കളിക്കാരെ എത്തിച്ച് ടീമിനെ ഉടച്ചുവാര്‍ക്കാനാണ് മാനേജ്‌മെന്റ് ലക്ഷ്യമിടുന്നത്.

സീസണില്‍ 12 മത്സരങ്ങളില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സിന് മൂന്നെണ്ണത്തില്‍ മാത്രമാണ് ജയിക്കാനായത്. നിലവില്‍ പോയന്റ് പട്ടികയില്‍ ഏഴാമതാണ് ബ്ലാസ്റ്റേഴ്‌സ്.

shortlink

Post Your Comments


Back to top button