KeralaLatest NewsNews

പരീക്ഷകള്‍ മാറ്റി വെച്ചു

തിരുവനന്തപുരം: കേരള, എംജി സര്‍വകലാശാലകള്‍ ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. മോട്ടോര്‍ വാഹന പണിമുടക്കിനെ തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിവച്ചത്.

എംജി സര്‍വകലാശാല ബുധനാഴ്ച നടത്താനിരുന്ന ഒന്നാം സെമസ്റ്റര്‍ (സിബിസിഎസ്-2017 അഢ്മിഷന്‍, സിബിസിഎസ്എസ്-2013 മുതല്‍ 2016 വരെ അഡ്മിഷന്‍) പരീക്ഷകള്‍ 30ന് നടക്കും. മറ്റ് പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കേരള സര്‍വകലാശാലയുടെ മാറ്റിവച്ച പരീക്ഷകളുടെ പുതുക്കിയ തീയതിയും മറ്റ് വിവരങ്ങളും വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. പരീക്ഷ കേന്ദ്രത്തിനും സമയത്തിനും മാറ്റം ഉണ്ടാകില്ല.

shortlink

Post Your Comments


Back to top button