Latest NewsKeralaNews

രോഗിയുടെ ശ്വാസകോശത്തില്‍ നിന്നു കണ്ടെടുത്തത് പത്ത് വര്‍ഷം മുൻപ് കാണാതായ ആ വസ്തു

കോഴിക്കോട് : രോഗിയുടെ ശ്വാസകോശത്തില്‍ നിന്നു കണ്ടെടുത്തത് 10 പത്ത് വര്‍ഷം കാണാതായ ആ വസ്തു. പത്ത് വര്‍ഷം മുന്‍പ് കാണാതായ കമ്മല്‍ ചങ്കിരിയാണ് കണ്ടെടുത്തത്. 40കാരിയുടെ ശ്വാസകോശത്തില്‍ നിന്നാണ് ഇത് കിട്ടിയത്. ഇവര്‍ പത്ത് വര്‍ഷമായി നിരന്തരമായി ചുമ മൂലം കഷ്ടപ്പെടുകയായിരുന്നു. ശ്വാസനാളിക്ക് തുടര്‍ച്ചയായി ഇന്‍ഫെക്ഷനും ഉണ്ടായി. വിവിധ ആശുപത്രികളില്‍ ചികിത്സിച്ചെങ്കിലും ചുമയുടെ കാരണം കൃത്യമായി കണ്ടെത്താനായില്ല. ശ്വാസകോശത്തില്‍ എന്തോ തറഞ്ഞിരിക്കുന്നതായി രണ്ട് വര്‍ഷം മുമ്പെടുത്ത സിടി സ്‌കാനില്‍ കണ്ടെത്തി. ശസ്ത്രക്രിയയാണ് പരിഹാരമായി നിര്‍ദ്ദേശിക്കപ്പെട്ടത്. എന്നാല്‍ ഇവര്‍ ശസ്ത്രക്രിയയോടുള്ള ഭയം നിമിത്തം തുടര്‍ചികിത്സയ്ക്ക് മുതിര്‍ന്നില്ല.

വിദഗ്ധ ചികിത്സക്കായി രോഗി കോഴിക്കോട് ആസ്റ്റര്‍ മിംസിലെത്തിയത് ചുമയ്ക്കുമ്പോള്‍ രക്തം വരാന്‍ തുടങ്ങിയതിനെത്തുടര്‍ന്നാണ്. ആസ്റ്റര്‍ മിംസിലെ കണ്‍സള്‍ട്ടന്റ് പള്‍മണോളജിസ്റ്റായ ഡോ. എം.പി. അനൂപിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘം ശ്വാസകോശത്തില്‍ തറഞ്ഞിരിക്കുന്ന വസ്തു ശസ്ത്രക്രിയ കൂടാതെ ബ്രോങ്കോ സ്‌കോപിയിലൂടെ പുറത്തെടുത്തപ്പോഴാണ് പത്ത് വര്‍ഷം മുമ്പ് കാണാതായ കമ്മലിന്റെ ചങ്കിരിയാണതെന്ന് രോഗി തിരിച്ചറിഞ്ഞത്. ഇതെങ്ങനെ ശ്വാസകോശത്തിലെത്തിയെന്ന് രോഗിക്ക് ഒരു ധാരണയുമില്ല. ഭക്ഷണത്തിലൂടെ വായിലെത്തി ശ്വാസകോശത്തില്‍ കടന്ന് കൂടിയതായിരിക്കാമെന്നാണ് ഡോക്ടര്‍മാര്‍ അനുമാനിക്കുന്നത്.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button