Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
FAQ/GlossaryBUDGET-2018

2018 ബജറ്റ്: ഫെബ്രുവരി 1 ന് ശേഷം പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമുണ്ടാകുമോ?

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഈ മാസം 29നു രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങും. അന്നു തന്നെ സാമ്പത്തിക സര്‍വേ അവതരിപ്പിക്കുമെന്നു കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത് കുമാര്‍ പറഞ്ഞു. ബജറ്റ് ഫെബ്രുവരി ഒന്നിന്. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം ഫെബ്രുവരി ഒന്‍പതിനു സമാപിക്കും. രണ്ടാം ഘട്ടം മാര്‍ച്ച് അഞ്ചിനു തുടങ്ങി ഏപ്രില്‍ ആറിനു സമാപിക്കും.എല്ലാവരം ഉറ്റുനോക്കുന്ന ഒരു ബജറ്റ് കൂടിയാണിത്. ഈ ബജറ്റിന് പെട്രോളിന്റെയും ഡീസലിന്‍ഡറെയും വിലയെ ബാധിക്കുമോ എന്നാണ് എല്ലാവരും ാേക്കുന്നത്.

പെട്രോള്‍ വില ലിറ്ററിന് 75 രൂപയും ഡീസലിന് 67 രൂപയും കടന്നു. ഡിസംബര്‍ 29 മുതല്‍ ദിവസവും ശരാശരി പെട്രോളിന് 12 പൈസയും ഡിസലിന് 20 പൈസയുംവീതമാണ് വര്‍ധിച്ചത്. അതോടെ ഡീസല്‍ വില റെക്കോഡിട്ടു. പെട്രോളിന് ഇതേവരെ ഉണ്ടായിരുന്ന ഉയര്‍ന്നവില 77രൂപ(2013)യാണ്. താമസിയാതെ പെട്രോള്‍ വിലയും റെക്കോഡ് ഭേദിക്കുമെന്നുതന്നെയാണ് വിപണിയില്‍നിന്നുള്ള സൂചനകള്‍. വിലവര്‍ധനയുടെ പിന്നാമ്പുറം അറിയാം

1 ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില വര്‍ധിച്ചതും ഡോളര്‍-രൂപ വിനിമയ മൂല്യത്തിലെവ്യതിയാനവുമാണ് രാജ്യത്തെ ഇന്ധന വിലയിലെ ചാഞ്ചാട്ടത്തിന് കാരണം.

2 2014 ഡിസംബറിനുശേഷം ഇതാദ്യമായി ബ്രന്റ് ക്രൂഡ് വില ബാരലിന് 70 ഡോളര്‍ നിലവാരത്തിലെത്തി. ഇറക്കുമതിയിലൂടെയാണ് രാജ്യത്തെ ഇന്ധന ഉപയോഗം ഭൂരിഭാഗവും നടക്കുന്നത്.

3 പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന(ഒപെക്)യും റഷ്യയും മറ്റ് രാജ്യങ്ങളും എണ്ണഉത്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചത് വിലവര്‍ധനയ്ക്കിടയാക്കി.

4 ഡോളറിന്റെ കരുത്ത് ചോര്‍ന്നതും ആഗോള സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ശക്തിപ്രാപിച്ചതും ഓയില്‍ വിലയില്‍ വര്‍ധനവുണ്ടാക്കി.

5 2017 ഒക്ടോബറില്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടിയില്‍ രണ്ടുരൂപ കുറവ് വരുത്തിയപ്പോള്‍ പെട്രോള്‍ വില ഡല്‍ഹിയില്‍ 68.38 രൂപയും ഡീസല്‍ വില 56.89 രൂപയുമായി കുറഞ്ഞു. എന്നാല്‍ ആഗോള വിപണിയില്‍ വില വര്‍ധിച്ചതുമൂലം ആഭ്യന്തര വിപണിയില്‍ വിലകുറച്ചതിന്റെ നേട്ടം ലഭിച്ചില്ല.

6 2017 ഒക്ടോബറില്‍ എക്സൈസ് ഡ്യൂട്ടി കുറച്ചതിലൂടെ സര്‍ക്കാരിന്റെ വാര്‍ഷിക വരുമാനത്തിലുണ്ടായ കുറവ് 26,000 കോടി രൂപയാണ്. നടപ്പ് സാമ്പത്തിക വര്‍ഷം 13,000 കോടിയും വരുമാനനഷ്ടമുണ്ടായി.

7 2014നും 2016നും ഇടയിലായി പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി ഒമ്പത് തവണയാണ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. ഇതുമൂലം പെട്രോളിന് 11.77 രൂപയും ഡീസലിന് 13.47 രൂപയുമാണ് ഈകാലയളവില്‍ കൂടിയത്.

8 ഈ 15 മാസ കാലയളവില്‍ സര്‍ക്കാരിന്റെ എക്സൈസ് തീരുവയിനത്തിലുള്ള വരുമാനം 2014-15 സാമ്പത്തിക വര്‍ഷത്തെ 99,000 കോടി രൂപയില്‍നിന്ന് ഇരട്ടിയിലേറെ വര്‍ധിച്ച് 2016-17 വര്‍ഷത്തില്‍ 242,000 കോടിയായി.

9 രാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികള്‍ കഴിഞ്ഞ ജൂണ്‍ മുതല്‍ ദിനംപ്രതി എണ്ണവില പരിഷ്‌കരിക്കാന്‍ തുടങ്ങി. അതുവരെ എല്ലാമാസവും ഒന്നാംതയതിയും പതിനഞ്ചാം തിയതിയുമാണ് വില പരിഷ്‌കരിച്ചിരുന്നത്.

10 ദിനംപ്രതി വില പരിഷ്‌കരിക്കാന്‍ തുടങ്ങിയതിനുശേഷം പെട്രോളിന് ഏഴ് ശതമാനവും ഡീസലിന് പത്തുശതമാനവും വര്‍ധനവുണ്ടായി(നികുതി കുറച്ചത് കണക്കിലെടുത്തശേഷമുള്ള ശതമാനക്കണക്കാണിത്.

നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ഇനിയും വര്‍ധിക്കാന്‍തന്നെയാണ് സാധ്യത. ആഭ്യന്തര വിപണിയിലും ഇത് പ്രതിഫലിക്കും. ഗ്രാമീണ ജനതയില്‍ നിന്നും കര്‍ഷകരില്‍ നിന്നുമുള്ള വാര്‍ഷിക പ്രതീക്ഷകളിലേക്ക് കോര്‍പ്പറേറ്റ് നികുതിനിരക്ക് വെട്ടിക്കുറച്ചതും, സര്‍ക്കാരിന്റെ വരുമാനം ആശങ്കയുളവാക്കുന്ന സമയത്തും, ധനക്കമ്മിയുടെ ലക്ഷ്യം. ചരക്ക്, സേവന നികുതിയുടെ പരിധിയില്‍ പെട്രോളിയം മന്ത്രാലയം ധര്‍മേന്ദ്ര പ്രധാന്‍ ദീര്‍ഘനേരം വാദിക്കുന്നുണ്ട്. 2018 ലെ എകൈ്‌സസ് ഡ്യൂട്ടി വെട്ടിക്കുറച്ചാല്‍, വിശാലമായ ഉപഭോക്തൃ അടിത്തറയ്ക്ക് അടിയന്തര സഹായം നല്‍കും. ‘ഞങ്ങള്‍ക്ക് ശുപാര്‍ശ ചെയ്യാന്‍ മാത്രമേ കഴിയൂ. ഒരു തീരുമാനമെടുക്കാന്‍ ധനമന്ത്രാലയത്തിന്റെ അനുമതി തേടുകയാണ്, ‘ഒരു മുതിര്‍ന്ന എണ്ണ മന്ത്രാലയ ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സ് പറഞ്ഞു.

നവംബറിനും ഡിസംബറിലും കുറഞ്ഞ ജി.എസ്.ടി ശേഖരണവും, ധനക്കമ്മിയും ആദ്യ ഏഴ് മാസത്തിനിടയിലെ 3.2% ലക്ഷ്യത്തെ ലംഘിക്കുന്നുണ്ട്. എണ്ണയുടെ വിലയില്‍ തുടര്‍ച്ചയായ വര്‍ദ്ധനവാണ് ഇന്ത്യയെ ദുര്‍ബലാവസ്ഥയില്‍ എത്തിക്കുന്നത്. ഗില്‍ഗങ്ങളിലൂടെ 50,000 കോടി രൂപ കൂടി സമാഹരിക്കാനാണ് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ഇത് പിന്നീട് 20,000 കോടി രൂപയായി കുറയ്ക്കുകയായിരുന്നു. എട്ട് ശതമാനം സേവിംഗ്‌സ് ബോണ്ടുകള്‍ക്കു പകരം 7.75 ശതമാനം ബോന്‍ഡാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button