ന്യൂഡല്‍ഹി: സാമ്പത്തിക സര്‍വേയുടെയും പൊതു ബജറ്റിന്റെയും അച്ചടിച്ച കോപ്പികള്‍ വിതരണം ചെയ്യില്ലെന്നു കേന്ദ്ര സര്‍ക്കാര്‍. പകരം വെബ്സൈറ്റുകളില്‍ അപ്ലോഡ് ചെയ്യുമെന്നും കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. സാമ്പത്തിക സര്‍വേയും പൊതു ബഡ്ജറ്റും വിശദമായ പത്രക്കുറിപ്പും ധനമന്ത്രാലയത്തിന്റെയും പിഐബിയുടെയും വെബ്സൈറ്റുകളിലാണ് പ്രസിദ്ധീകരിക്കുന്നത്.
മാധ്യമങ്ങള്‍ക്കും മറ്റും ആവശ്യമായ എല്ലാ വിവരങ്ങളും സര്‍ക്കാര്‍ വെബ്സൈറ്റുകളില്‍ എത്രയും വേഗം ലഭ്യമാകുമെന്നാണ് സൂചന. www.finmin.nic.in, www.dea.gov.in, www.indiabudget.nic.in എന്നീ വെബ്സൈറ്റുകളിലാണ് വിവരങ്ങൾ ലഭ്യമാകുന്നത്.
Post Your Comments