Latest NewsBUDGET-2018

കേന്ദ്ര ബജറ്റ് 2017-18; പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ പ്രസക്തഭാഗങ്ങൾ വായിക്കാം

കേന്ദ്രബജറ്റ് അവതരിപ്പിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ 2017-18 ബജറ്റിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസ്താവനകൾ വായിക്കാം. മികച്ച ബജറ്റ് അവതരിപ്പിച്ച അരുണ്‍ ജെയ്റ്റ്‌ലിയെ അഭിനന്ദിക്കുന്നു. എല്ലാവരുടെയും പ്രതീക്ഷകള്‍ നിറവേറ്റുന്നതിനുള്ള വ്യവസ്ഥകള്‍ ബജറ്റിലുണ്ടായിരുന്നു. ഈ ബജറ്റ് ദരിദ്രരെ ശാക്തീകരിക്കുന്നതും എല്ലാവരുടെയും പ്രതീക്ഷകള്‍ക്കൊപ്പം ഉയര്‍ന്നതുമാണ്. ചരിത്രപരമായ ഈ ബജറ്റിനു ധനകാര്യ മന്ത്രിയും അദ്ദേഹത്തിനൊപ്പമുള്ള സംഘവും പ്രശംസയര്‍ഹിക്കുന്നു. കഴിഞ്ഞ രണ്ടര വര്‍ഷമായി ഗവണ്‍മെന്റ് നടപ്പാക്കിയ വികസനപദ്ധതികളുടെയും ഈ ദിശയിലുള്ള പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാനുള്ള കാഴ്ചപ്പാടിന്റെയും പ്രതിഫലനമാണ് ബജറ്റില്‍ തെളിയുന്നത്.

കൃഷി, ഗ്രാമവികസനം, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകള്‍ക്കാണ് ബജറ്റ് ഊന്നൽ നൽകിയത്. തൊഴില്‍സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനു ബജറ്റില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫണ്ടിങ് സംബന്ധിച്ച ധനകാര്യമന്ത്രിയുടെ പുതിയ പദ്ധതി കള്ളപ്പണത്തിനെതിരെയുള്ള പോരാട്ടത്തില്‍ ജനങ്ങള്‍ വച്ചുപുലര്‍ത്തുന്ന പ്രതീക്ഷകള്‍ക്കനുസരിച്ച് ഉയര്‍ന്നുനില്‍ക്കുന്ന ഒന്നാണ്. ഭാവി എന്നര്‍ഥം വരുന്ന FUTURE എന്ന ഇംഗ്ലീഷ് വാക്കിലെ അക്ഷരത്തിനും ഓരോ അര്‍ഥമുണ്ടെന്നു മനസ്സിലാക്കണം. FUTUREല്‍ F കര്‍ഷകനെയും U അടിസ്ഥാന സൗകര്യമില്ലാത്തവരെയും T സുതാര്യതയെയും ഇന്ത്യയുടെ സ്വപ്‌നമായ സാങ്കേതിവിദ്യയുടെ പരിഷ്‌കാരത്തെയും U നഗര പുനരുജ്ജീവനത്തെയും R ഗ്രാമീണ വികസനത്തെയും E യുവാക്കള്‍ക്കുള്ള തൊഴിലവസരങ്ങളെയും സംരഭകത്വത്തെയുമൊക്കെ സൂചിപ്പിക്കുന്നു. ബജറ്റില്‍ FUTURE ഉള്‍പ്പെടുത്തിയതിനു ധനകാര്യമന്ത്രിയെ ഞാന്‍ ഒരിക്കല്‍ക്കൂടി അഭിനന്ദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button