മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണിന്റെ അവസാന നാലില്‍ ഒരാളായി കരോളിന് വോസ്നിയാക്കിയും ഇടം പിടിച്ചു. സ്പാനിഷ് താരം കാര്‍ള സുവാരസ് നവോരയെയാണ് ക്വാര്‍ട്ടറില്‍ ഡാനിഷ് താരമായ വോസ്നിയാക്കി തോല്‍പ്പിച്ചത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു വോസ്നിയാക്കിയുടെ ജയം. സ്കോര്‍: 6-0, 6-7(3-7), 6-2
ആദ്യ സെറ്റില്‍ വോസ്നിയാക്കിയുടെ പൂര്‍ണ ആധിപത്യമാണ് കാണാനായത്. ഒരു ഗെയിം പോലും താരം വഴങ്ങിയില്ല. അതേസമയം രണ്ടാം സെറ്റില്‍ നവോരയുടേത് കടുത്ത വെല്ലുവിളിയായിരുന്നു. ടൈബ്രേക്കറില്‍ രണ്ടാം ടെസ്റ്റ് നവോര സ്വന്തമാക്കി. എന്നാല്‍ നിര്‍ണായകമായ മൂന്നാം സെറ്റ് 6-2ന് വോസ്നിയാക്കി സ്വന്തമാക്കുകയായിരുന്നു.
Post Your Comments