Latest NewsNewsNewsBUDGET-2018

ഒട്ടേറെ പ്രത്യേകതകളുമായി ഈ വർഷത്തെ ബജറ്റ്

2017-18 സാമ്പത്തികവര്‍ഷത്തിലേക്കുള്ള കേന്ദ്രബജറ്റ് ഒട്ടേറെ പ്രത്യേകതകളോടെയാണ് ധനമന്ത്രി ബുധനാഴ്ച അവതരിപ്പിക്കാന്‍ പോകുന്നത്. ഒരു ഭാഗത്ത് മാന്ദ്യത്തിലേക്ക് നീങ്ങുന്ന സമ്പദ് വ്യവസ്ഥ, മറുഭാഗത്ത് വായ്പ നല്‍കിയാല്‍മാത്രം നിലനില്‍ക്കാന്‍ കഴിയുന്ന ബാങ്കുകളുടെ അവസ്ഥ, ഒപ്പം ഉല്‍പ്പാദനരംഗത്തേക്ക് പണമിറക്കാന്‍ മടിക്കുന്ന സംരംഭക സാഹചര്യം. ഇവയെ ഒന്നിച്ച് അഭിമുഖീകരിക്കുക എന്നതാണ് ധനമന്ത്രിയുടെ മുന്നിലുള്ള വെല്ലുവിളി. മാത്രമല്ല അത് നേരിടുമ്പോള്‍ത്തന്നെ, ഭരണത്തെ താങ്ങിനിര്‍ത്തുന്ന വിദേശ- സ്വദേശ കോര്‍പറേറ്റുകളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയും വേണം.

പ്രധാനമന്ത്രിയുടെ രണ്ടാംഘട്ട നോട്ട് പ്രസംഗത്തില്‍ പുതിയ ബജറ്റിന് തുടക്കംകുറിച്ചിരുന്നു. പൊതുമേഖലയില്‍ ഉല്‍പ്പാദന സംരംഭങ്ങള്‍ ഉണ്ടാകാനിടയില്ല. നിലവിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍പോലും വിറ്റഴിക്കാന്‍ സാധ്യതയുണ്ട്. എല്ലാത്തരം ഉപഭോഗ ഉല്‍പ്പന്നങ്ങളും ഈ രീതിയില്‍ കൂട്ടിച്ചേര്‍ക്കുന്ന ‘പ്രത്യേക സാമ്പത്തികകേന്ദ്ര’ത്തില്‍ കൂടി വരും.

സര്‍ക്കാരിനെ താങ്ങിനിര്‍ത്തുന്ന ഉയര്‍ന്ന ഇടത്തരക്കാരുടെ ഒരുതരം ഉപഭോഗദാഹം ഇതുവഴി തീര്‍ക്കാന്‍ ശ്രമിക്കും. അവരുടെ ഉപഭോഗാസക്തിയെ ഉപയോഗപ്പെടുത്തും. അവര്‍ വന്‍തോതില്‍ കടംവാങ്ങിക്കൂട്ടും, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, സ്വൈപ്പിങ് യന്ത്രങ്ങള്‍ എന്നിവ കൂട്ടും. വിവിധ ധനബന്ധിത ഇടനിലപ്രവര്‍ത്തനങ്ങള്‍ വഴിയും ധന ഉരുപ്പടികളുടെ ഊഹക്കച്ചവടംവഴിയും കുറെയേറെ പേരുടെ വരുമാനം വര്‍ധിച്ചേക്കും.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button