ഹനോയ്: അഴിമതി കേസില്‍ വിയറ്റ്‌നാമിലെ മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവിന് 13 വര്‍ഷം തടവുശിക്ഷ. മുന്‍ പോളിറ്റ് ബ്യൂറോ അംഗമായ ദിന്‍ ല താങ്ങിനാണ് ശിക്ഷ ലഭിച്ചത്. ദിന്‍ലായുടെ സാമ്പത്തിക ദുര്‍ വിനിയോഗം രാജ്യത്തെ എണ്ണ കമ്പനിയായ പെട്രോവിയറ്റ്‌നാമിന് വലിയ സാമ്പത്തിക നഷ്ടം വരുത്തിവച്ചു എന്നതാണ് കേസ്.
ഈ സമയം പെട്രോ വിയറ്റ്‌നാമിന്റെ എക്‌സിക്യുട്ടീവ് ആയിരുന്ന ട്രിന്‍ ക്‌സുവാനെ ജീവപര്യന്തം തടവുശിക്ഷയ്ക്കും വിധിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തന്നെ നടത്തിവരുന്ന അഴിമതിവിരുദ്ധ പോരാട്ടമാണ് ഇവര്‍ പിടിയിലാകാന്‍ കാരണമായത്.
ദിന്‍ ലാ യ്ക്ക് പുറമേ 20 ഓളം പേര്‍ കൂടി ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. മൂന്നു വര്‍ഷം മുതല്‍ ഒന്‍പത് വര്‍ഷം വരെയാണ് പലരുടെയും തടവുശിക്ഷ. ഊര്‍ജ, ബാങ്കിംഗ് മേഖലയിലുള്ളവര്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്. ദിന്‍ ലായുടെ നടപടി ഗുരുതരമായ നിയമലംഘനമാണെന്നും പാര്‍ട്ടിയുടെ സല്‍പേരിന് കളങ്കമുണ്ടാക്കിയെന്നും പാര്‍ട്ടി വ്യക്തമാക്കി.
കഴിഞ്ഞ മെയില്‍ പൊളിറ്റ് ബ്യുറോയില്‍ നിന്ന് ദിന്‍ ലായെ പുറത്താക്കിയിരുന്നു. 1986 മുതല്‍ സാമ്പത്തിക പരിഷ്‌കരണം നടപ്പാക്കുന്ന വിയ്റ്റനാമില്‍ ഇതുവരെ രണ്ട് പൊളിറ്റ്ബ്യൂറോ അംഗങ്ങളെയാണ് സസ്‌പെന്റു ചെയ്തിരിക്കുന്നത്.
Post Your Comments