
ആംആദ്മി പാര്‍ട്ടിയുടെ 20 എല്‍എമാരെ അയോഗ്യരാക്കിയതിന് പിന്നാലെ എഎപിക്ക് പിന്തുണയുമായി ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്ത്. ആംആദ്മി പാര്‍ട്ടിയെക്കുറിച്ചുള്ള നാലു വരി കവിത ട്വിറ്ററിൽ കുറിച്ചാണ് സിൻഹ പാര്‍ട്ടിക്ക് പിന്തുണ അറിയിച്ചത്. കുടിപ്പക നിറഞ്ഞ രാഷ്ട്രീയം നിലനില്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എഎപിയെ എല്ലാ പാര്‍ട്ടിയുടെയും പിതാവ് എന്ന് വിളിക്കുകയും എഎപിയില്‍ നിന്ന് മറ്റു പാര്‍ട്ടികള്‍ സത്യസന്ധതയും സുതാര്യതയും എന്താണെന്ന് കണ്ടുപഠിക്കുകയും വേണമെന്ന് സിന്‍ഹ മുന്‍പ് അഭിപ്രായപ്പെട്ടിരുന്നു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments