Latest NewsFootballSports

സന്തോഷ് ട്രോഫി; തമിഴ് നാടിനെ സമനിലയില്‍ തളച്ച് കേരളം ഫൈനല്‍ റൗണ്ടില്‍

ബംഗളൂരു: 72-ാമത് സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ഫൈനല്‍ റൗണ്ടില്‍ ഇടംപിടിച്ച് കേരളം. സൗത്ത് സോണ്‍ ബി ഗ്രൂപ്പില്‍ അവസാന യോഗ്യതാ മത്സരത്തില്‍ തമിഴ്‌നാടിനെ ഗോള്‍ രഹിത സമനിലയില്‍ തളച്ചാണ് കേരളം ഫൈനല്‍ റൗണ്ട് ഉറപ്പിച്ചത്. ഒരേ പോയിന്റ് നിലയാണെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ തമിഴ്‌നാടിനെ മറികടന്ന് കേരളം ഫൈനല്‍ റൗണ്ടില്‍ ഇടം പിടിക്കുകയായിരുന്നു.

ആദ്യ മത്സരത്തില്‍ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്കാണ് ആന്ധ്രപ്രദേശിനെ കേരളം കീഴടക്കിയത്. ഈ വമ്പന്‍ ജയമാണ് തമിഴ്‌നാടിനെ മറികടന്ന് കേരളത്തിന് ഫൈനല്‍ റൗണ്ട് ഉറപ്പാക്കിയത്.

shortlink

Post Your Comments


Back to top button