വില്ലിംഗ്ടണ്‍: ന്യൂസിലാണ്ടിന് എതിരായ ഒന്നാം ട്വന്റി20 മത്സരത്തോടെ അപൂര്‍വ റെക്കോര്‍ഡിന് അര്‍ഹനായിരിക്കുകയാണ് പാക്കിസ്ഥാന്‍ താരം ബാബര്‍ അസം. പരിമിത ഓവര്‍ മത്സരത്തില്ഡ ബൗണ്ടറി നേടാതെ തുടര്‍ച്ചയായി ഏറ്റവും അധികം പന്തുകള്‍ നേരിട്ട താരം എന്ന നാണക്കേടിന്റെ റെക്കോര്‍ഡാണ് ബാബര്‍ അസം സ്വന്തമാക്കിയത്.
മത്സരത്തില്‍ ബൗണ്ടറി കണ്ടെത്താനാവാതെ 37 പന്തുകളാണ് ബാബര്‍ നേരിട്ടത്. 41 പന്തില്‍ ഒരു ബൗണ്ടറി സഹിതം 41 റണ്‍സാണ് ബാബര്‍ അസമിന്റെ ആകെ സംഭാവന. ഇതിന് മുമ്പ് ഈ റെക്കോര്‍ഡ് സാദ് നസിമിന്റെ പേരിലായിരുന്നു. ഓസ്ട്രേലിയക്കെതിരെ 32 പന്തുകളാണ് നാസിം 2014ല്‍ നേരിട്ടത്.
മത്സരത്തില്‍ പാകിസ്താന്‍ ദയനീയ തോല്‍വിയും വഴങ്ങി. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 20 ഓവറില്‍ 105 റണ്‍സിന് പുറത്തായി. കിവീസിനായി റാന്‍സ് , സൗത്തി എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി . ബാബര്‍ അസമാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍.
മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. പുറത്താകാതെ 43 പന്തില്‍ 2 സിക്സും 3 ഫോറും ഉള്‍പ്പടെ 49 റണ്‍സ് നേടിയ കോളിന്‍ മുണ്ടോ ആണ് മാന്‍ ഓഫ് ദി മാച്ച് . നേരത്തെ ഏകദിന പരമ്പര 5-0ത്തിന് പാക്കിസ്ഥാന്‍ കിവീസിന് മുമ്പില്‍ അടിയറവ് പറഞ്ഞിരുന്നു.
Post Your Comments