
ന്യൂഡല്‍ഹി: ഐപിഎല്ലിന്റെ 11-ാം പതിപ്പിന് ഏപ്രില്‍ ഏഴിന് തുടക്കം കുറിക്കും. ഉദ്ഘാടന ചടങ്ങുകള്‍ ഏപ്രില്‍ ആറിനും ഉദ്ഘാടന മത്സരം ഏപ്രില്‍ ഏഴിനും നടക്കും. മുംബൈയിലാണ് ഉദ്ഘാടനവും ആദ്യ മത്സരവും നടക്കുക. മെയ് 27നാണ് ഫൈനല്‍ നടക്കുക.
മത്സരത്തിന്റെ സമയ ക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. നേരത്തെ എട്ട് മണിക്കായിരുന്നു മത്സരം ആരംഭിച്ചിരുന്നത് ഈ സീസണ്‍ മുതല്‍ ഏഴ് മണിക്ക് അരംഭിക്കും. നേരത്തെ 4 മണിക്ക് നടന്നിരുന്ന മത്സരം ഇക്കുറി 5.30ന് തുടങ്ങും.
കിംഗ്‌സ് ഇലവണ്‍ പഞ്ചാബ് തങ്ങളുടെ ഹോം മാച്ചുകളില്‍ നാല് എണ്ണം മൊഹാലിയിലും മൂന്നെണ്ണം ഇന്‍ഡോറിലും കളിക്കും. അതേസമയം രണ്ട് വര്‍ഷത്തെ നിരോധനത്തിന് ശേഷം തിരികെ എത്തുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ഹോം മാച്ചുകള്‍ ജനുവരി 24ന് കോടതി വിധിക്ക് ശേഷം തീരുമാനമാകും.
ജനുവരി 27നും 28നുമായി നടക്കുന്ന താര ലേലത്തില്‍ 578 താരങ്ങളാണ് പങ്കെടുക്കുന്നത്. ഇതില്‍ 360 ഇന്ത്യന്‍ താരങ്ങളും ഉള്‍പ്പെടുന്നു.
Post Your Comments