കറാച്ചി: മദ്രസയില്‍ നിന്നും ഓടിപ്പോകാന്‍ ശ്രമിച്ച എട്ട് വയുകാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. മുഹമ്മദ് ഹുസൈന് എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. പാക്കിസ്ഥാനിലെ കറാച്ചിയിലാണ് സംഭവം. മദ്രസയില്‍ നിന്നും രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ കുട്ടിയെ മദ്രസ അധ്യാപകന് പിടികൂടുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.
ഖാരി നജിമുദ്ദീന്‍ എന്ന മദ്രസ അധ്യാപകനാണ് കമ്പിവടിയും വടിയും ഉപയോഗിച്ച് കുട്ടിയെ മര്‍ദ്ദിച്ചത്. കുട്ടിയുടെ ദേഹമാസകലം മര്‍ദ്ദനമേറ്റ പാടുകളായിരുന്നു. അധ്യാപകനെതിരെ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മദ്രസയില്‍ നിന്ന് നേരത്തെയും മുഹമ്മദ് രക്ഷപെടാന്‍ ശ്രമിക്കുകയും പിടിയിലാവുകയും ചെയ്തിട്ടുണ്ട്. മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് കുട്ടി വീണ്ടും മദ്രസയില്‍ എത്തിയത്. തുടര്‍ന്ന് വീണ്ടും രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് മുഹമ്മദ് പിടിയിലായതും മര്‍ദ്ദനത്തിന് ഇരയാകുന്നതും.
പാക്കിസ്ഥാനിലെ പാവപ്പെട്ട കുടുംബംഗങ്ങളിലെ കുട്ടികളെ മദ്രസയില്‍ അയച്ചാണ് പഠിപ്പിക്കുന്നത്. എന്നാല്‍ ഇവിടങ്ങളില്‍ ക്രൂരമായ പീഡനമാണ് കുട്ടികള്‍ അനുഭവിക്കേണ്ടി വരുന്നത്. ഇതു സംഭന്ധിച്ച വാര്‍ത്തകള്‍ പലപ്പോഴും പുറത്തെത്താറുമുണ്ട്. നേരത്തെ കറാച്ചിയിലെ സൊഹ്റാബ് ഗോത്തിലുള്ള ഒരു മദ്രസയില്‍ കുട്ടിയ ചങ്ങലയ്ക്ക് ഇട്ടിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിരുന്നു.
Post Your Comments