Latest NewsFootballSports

ആരാധകരുടെ വിളി കേട്ട് ബ്ലാസ്റ്റേഴ്‌സിന്റെ രക്ഷയ്ക്ക് ഹോസു എത്തുമോ?

കൊച്ചി: ഐഎസ്എല്ലില്‍ ദയനീയ പ്രകടനം കാഴ്ചവയ്ക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിനെ രക്ഷിക്കാന്‍ ഹോസു പ്രിറ്റോയെ കൊണ്ടുവരണമെന്ന് ആരാധകരുടെ മുറവിളി. കഴിഞ്ഞ രണ്ട് സീസണിലും കേരള ബ്ലാസ്റ്റേഴ്‌സിനായി മികച്ച പ്രകടനമാണ് ഹോസു കാഴ്ചവച്ചത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ആരാധകരുടെ മുറവിളി. ഹോസുവിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലും ഈ ആവശ്യം ഉന്നയിച്ച് നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്‌. എന്നാല്‍ ഹോസുവിന് പരിക്കാണെന്നും അദ്ദേഹത്തിന് ഇപ്പോള്‍ കളിക്കാനാകില്ലെന്നും ചില ആരാധര്‍ വ്യക്തമാക്കുന്നുണ്ട്.

ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍താരം ദിമിറ്റര്‍ ബെര്‍ബറ്റോവിനെ മാനേജ്‌മെന്റ് പുറത്താക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ഹോസുവിനെ തിരിച്ചെടുക്കണമെന്ന് ആരാധകര്‍ മുറവിളി കൂട്ടുന്നത്. നിലവില്‍ അമേരിക്കന്‍ ക്ലബായ സിന്‍സിനാറ്റിയിലാണ് ഹോസു കളിക്കുന്നത്. ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോ ഉപയോഗപ്പെടുത്തി ഹോസുവിനെ ബ്ലാസ്റ്റേഴ്സില്‍ എത്തിക്കണമെന്നാണ് ആവശ്യം.

ബ്ലാസ്റ്റേഴ്‌സിനായി 25 മത്സരങ്ങള്‍ കളിച്ച ഹോസു ഒരു ഗോള്‍ നേടുകയും ആറു ഗോളിന് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്.

shortlink

Post Your Comments


Back to top button