Latest NewsKeralaNews

വീണ്ടും വൻ എടിഎം കവര്‍ച്ച; നഷ്ടപ്പെട്ടത് 1.30 ലക്ഷം രൂപ

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വൻ എടിഎം കവര്‍ച്ച. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം കൗണ്ടറിലാണ് മോഷണം നടന്നത്. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനു സമീപം ലിങ്ക് റോഡിലെ എടിഎം കൗണ്ടറില്‍ നിന്ന് 1.30 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്തു.

read also: എടിഎം തകർത്ത് മോഷണശ്രമം

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. പോലീസിന് തട്ടിപ്പ് നടത്തിയ യുവാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. സംസ്ഥാന വ്യാപകമായി ഉത്തരേന്ത്യക്കാരെന്നു സംശയിക്കുന്ന ഇവര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ക്യാഷ് ഡെപ്പോസിറ്റ് മെഷീനില്‍ പണം നിറച്ചശേഷം, തൊട്ടടുത്ത എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുക, എടിഎം ട്രേയില്‍ പണം വന്നാലുടന്‍ മെഷീന്‍ ഓഫ് ചെയ്യുക തുടങ്ങിയവയാണ് പുതിയ തട്ടിപ്പുരീതി.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button