KeralaLatest NewsNews

നാലു വയസുകാരന് ക്രൂരമര്‍ദനം : അംഗന്‍വാടി അധ്യാപികയ്‌ക്കെതിരെ കേസ്

വൈക്കം: നാലു വയസുകാരനെ അംഗന്‍വാടി അധ്യാപിക വടി കൊണ്ട് ക്രൂരമായി അടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. സംഭവത്തില്‍ അംഗന്‍വാടി അധ്യാപികയ്‌ക്കെതിരെ കേസെടുത്തു. വടികൊണ്ടടിച്ചതിന്റെ പതിനഞ്ചോളം പാടുകള്‍ കുട്ടിയുടെ ശരീരത്തിലുണ്ട്. അധ്യാപികയുടെ മോശം പെരുമാറ്റമാണ് കുട്ടികളെ ഈ അംഗന്‍വാടിയിലേക്ക് അയക്കാന്‍ രക്ഷിതാക്കള്‍ മടിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇന്നലെ രാവിലെ പൊലീസ് സ്റ്റേഷനില്‍ എത്തി വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ പരാതി നല്‍കി. സംഭവം സംബന്ധിച്ചു വിശദമായ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഐ.സി.ഡി.എസ.് അധികൃതര്‍ പറഞ്ഞു.

കുലശേഖരമംഗലം ചെനക്കാവില്‍ സ്വദേശിയായ കുട്ടിയെയാണു ടീച്ചര്‍ തല്ലിയത്. സംഭവത്തില്‍ അംഗന്‍വാടി അധ്യാപിക നേരേകടവ് ചാരങ്കടവില്‍ തിലകമ്മ(57)യുടെ പേരില്‍ പൊലീസ് കേസെടുത്തു. പരിക്കേറ്റ കുട്ടിക്ക് വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കി. മറവന്‍തുരുത്ത് പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍പ്പെട്ട ചാത്തനാട്ടുള്ള അംഗന്‍വാടിയില്‍ കഴിഞ്ഞദിവസം ഉച്ചയ്ക്കാണു സംഭവം. വൈകിട്ടു കുട്ടിയെ അംഗന്‍വാടിയില്‍നിന്ന് വിളിച്ചുകൊണ്ട് വരാന്‍ അമ്മൂമ്മ എത്തിയപ്പോള്‍ കുട്ടി കരയുന്നതാണു കണ്ടത്. കാര്യം തിരക്കിയപ്പോഴാണു തല്ലിയ വിവരം കുട്ടി പറയുന്നത്. നാലു കുട്ടികളാണ് അംഗന്‍വാടിയില്‍ പഠിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button