Uncategorized

ഒരു വാഴപ്പഴത്തിന് വില 375 രൂപ, തൊലി ഉള്‍പ്പടെ കഴിക്കാം, ആളത്ര ചില്ലറക്കാരനല്ല

ഒരു വാഴപ്പഴത്തിന് വില 375 രൂപ. ഞെട്ടെണ്ട, സംഭവം ഉള്ളത് തന്നെയാണ്. ജപ്പാനിലാണ് ഈ വിലയേറിയ വാഴപ്പഴം ഉള്ളത്. ഇതിന്റെ തൊലിയടക്കം കഴിക്കാമത്രെ. വെറുമൊരു വാഴപ്പഴമെന്ന് കരുതി പുഛിക്കേണ്ട, ആള്‍ അത്ര ചില്ലറക്കാരനല്ല. നാളുകളായുള്ള പരീക്ഷണത്തിലൂടെ 20,000 വര്‍ഷം പഴക്കമുള്ള വാഴപ്പഴത്തെ ശാസ്ത്രഞ്ജര്‍ പുനര്‍നിര്‍മ്മിക്കുകയായിരുന്നു.

20,000 വര്‍ഷം മുന്നേയുള്ള കാലാവസ്ഥയുടെ പ്രത്യേകതകള്‍ കൊണ്ടാണ് തൊലി ഉള്‍പ്പെടെ കഴിക്കാവുന്ന വാഴപ്പഴങ്ങള്‍ ഉണ്ടായത്. ആ കാലഘട്ടത്തില്‍ ശീതകാലത്ത് ഫലങ്ങള്‍ ഉണ്ടായിരുന്നില്ല. മഞ്ഞു മുഴുവന്‍ ഉരുകി പോയ ശേഷമാണ് ഈ വാഴപ്പഴം ഉണ്ടായിരുന്നത്. ഈ പ്രത്യേകതകള്‍ കൊണ്ട് തൊലി ഉള്‍പ്പെടെ ഭക്ഷിക്കാന്‍ സാധിക്കുന്നതായിരുന്നു.

Image result for monge banana

പിന്നീട് ഉണ്ടായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ കൊണ്ട് വാഴപ്പഴത്തിന്റെ തൊലിക്ക് മാറ്റങ്ങള്‍ സംഭവിക്കുകയായിരുന്നു. പഴയകാലത്തെ കാലാവസ്ഥ വീണ്ടും സൃഷ്ടിച്ചെടുത്താണ് വാഴപ്പഴം വികസിപ്പിച്ചെടുത്തത്. വാഴതൈ ലാബില്‍ 60 ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിച്ചാണ് പരീക്ഷണം ആരംഭിച്ചത്. പിന്നീട് കുറച്ച് നാളുകള്‍ക്ക് ശേഷം ഇവ നട്ടുപിടിപ്പിച്ചു. ശേഷം 20,000 വര്‍ഷം മുമ്പുള്ള കാലാവസ്ഥ പുനര്‍ സൃഷ്ടിച്ചു. അന്നത്തെ ഡി എന്‍ എ വാഴയില്‍ ഉത്തേജിപ്പിക്കപ്പെട്ടു.

അതീവ രുചി നിറഞ്ഞ എന്ന അര്‍ഥം വരുന്ന ജാപ്പനീസ് വാക്കായ മോണ്‍ഗെ എന്നാണ് വാഴപ്പഴത്തിന്റെ പേര്. ഡീ അന്‍ഡ് ടി ഫാം എന്ന പ്രശസ്ത കമ്പനിയാണ് ഇത് വികസിപ്പിച്ചെടുത്തത്. ആദ്യഘട്ടത്തില്‍ ഒക്ലഹോമയിലെ ഒരു മാര്‍ക്കറ്റില്‍ മാത്രമാണ് പഴം വില്‍പ്പനയ്ക്ക് എത്തുക.

Related image

സാധാരണ വാഴപ്പഴത്തേക്കാള്‍ അധികമായി പഞ്ചസാരയുടെ അളവ് മോണ്‍ഗെ വാഴപ്പഴത്തില്‍ കൂടുതലസാണെന്നത് ഒരു പോരായ്മയാണ്. അതേസമയം ഈ പഴത്തിന്റെ തൊലിയില്‍ നിരവധി പോഷകഗുണം അടങ്ങിയതാണ്. ട്രിപ്പ്‌റ്റോഫാന്‍ എന്ന അമിനോ ആസിഡാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. നല്ല ഉറക്കം ലഭിക്കാനും മാനസിക വളര്‍ച്ചയ്ക്ക് സഹായകമാകുന്നതുമാണ് ട്രിപ്പ്‌റ്റോഫാന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button