Latest NewsKeralaNewsIndia

അവിടെ ആദിത്യനാഥും ഇവിടെ പിണറായിയും; കേസുകള്‍ ആവിയാകുന്നു

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ മുസഫര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ക്കെതിരെയുണ്ടായിരുന്ന കേസുകള്‍ പിന്‍വലിക്കാനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഇക്കാര്യത്തിലെ ജനഹിതം എന്തെന്നറിയാന്‍ ജില്ലാ മജിസ്‌ട്രേറ്റിന് യുപി സ്‌പെഷ്യല്‍ സെക്രട്ടറി രാജ് സിങ് കത്തയച്ചു. ഇതേ അവസ്ഥ തന്നെയാണ് കേരളത്തിലും.

കെ.എം മാണിക്കെതിരായ ബാര്‍കോഴക്കേസില്‍ മാണിയുടെ കുരുക്കഴിഞ്ഞു തുടങ്ങിയിരുന്നു. മാണിയ്‌ക്കെതിരെ സാഹചര്യത്തെളിവുകളോ ശാസ്ത്രീയ തെളിവുകളോ കണ്ടെത്താനായിട്ടില്ലെന്ന് വിജിലന്‍സ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

അതേസമയം യോഗി ആദിത്യനാഥിന്റെ മന്ത്രിസഭയിലെ അംഗമായ സുരേഷ് റാണ, മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ സജ്ഞീവ് ബലിയാന്‍, എംപിയായ ബര്‍തേന്ദ്ര സിംഗ്, സംസ്ഥാന മന്ത്രി സുരേഷ് റാണ എംഎല്‍എമാരായ ഉമേഷ് മാലിക്, സംഗീത് സിംഗ് സോം എന്നിവര്‍ പ്രതികളായ കേസ് പിന്‍വലിക്കാനാണ് സര്‍ക്കാര്‍ നീക്കം. കോടതിയുടെ പരിഗണനയിലുള്ള എട്ട് കേസുകളാണ് പിന്‍വലിക്കുന്നത്.

മുന്‍ മന്ത്രി കെ.എം.മാണിക്കെതിരെ ആരോപണമുയര്‍ന്ന ബാര്‍ കോഴക്കേസ് വിജിലന്‍സ് അവസാനിപ്പിക്കുന്നു. കേസിലെ അന്തിമ റിപ്പോര്‍ട്ട് വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ മാണിയെ പ്രതിയാക്കാനുള്ള സാഹചര്യത്തെളിവുകളോ ശാസ്ത്രീയ തെളിവുകളോ ഇല്ലെന്നാണ് കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട സിഡിയില്‍ കൃത്രിമമുണ്ടെന്നുള്ള ഫോറന്‍സിക് റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കോഴ വാങ്ങിയെന്നതിനു തെളിവില്ലെന്നും അതിനാല്‍ കേസിന്റെ അന്വേഷണം മുന്നോട്ടുകൊണ്ടു പോകാനാകില്ലെന്നുമാണ് വിജിലന്‍സ് കോടതിയെ അറിയിച്ചത്. വിജിലന്‍സിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.

2013ലാണ് ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലുണ്ടായ ഹിന്ദു മുസ്ലിം വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ടാണ് ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുത്തിരുന്നത്.കലാപത്തിന് ആഹ്വാനം നല്‍കുന്ന വിധം പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാണ് ബിജെപി നേതാക്കള്‍ക്കെതിരായ കേസ്. സാധ്വി പ്രാചി അടക്കമുള്ള നേതാക്കള്‍ നടത്തിയ പ്രസംഗമാണ് കലാപത്തിന് കാരണമായതെന്നാണ് കരുതുന്നത. കലാപത്തില്‍ 63 പേരാണ് കൊല്ലപ്പെട്ടത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button