Latest NewsKeralaNews

ട്രെയിനില്‍ യാത്ര ചെയ്തിരുന്ന അമ്മയെയും മകളെയും ബോധരഹിതരാക്കി ഇതരസംസ്ഥാനക്കാര്‍ നടത്തിയത് വന്‍ കവര്‍ച്ച

 

കോട്ടയം: ട്രെയിന്‍ യാത്രക്കിടയില്‍ ചായയില്‍ മയക്കുമരുന്ന് നല്‍കി ബോധരഹിതരാക്കി അമ്മയെയും മകളെയും കൊള്ളയടിച്ചു. പിറവം അഞ്ചല്‍പ്പെട്ടി നെല്ലിക്കുന്നേല്‍ പരേതനായ സെബാസ്റ്റ്യെന്റെ ഭാര്യ ഷീലാ സെബാസ്റ്റ്യന്‍ (60), മകള്‍ ചിക്കു മരിയ സെബാസ്റ്റ്യന്‍ (24) എന്നിവരാണ് കവര്‍ച്ചയ്ക്ക് ഇരയായത്.

ഇരുവരുടെയും പത്തരപവന്‍ സ്വര്‍ണം, രണ്ട് മൊബൈല്‍ ഫോണുകള്‍, കൈയിലുണ്ടായിരുന്ന 18,000 രൂപ, നഴ്‌സിങ് സര്‍ട്ടിഫിക്കറ്റുകള്‍, മുത്തുകള്‍ എന്നിവയെല്ലാമാണ് നഷ്ടമായത്. കോട്ടയത്ത് അബോധാവസ്ഥയില്‍ ട്രെയിനില്‍ കണ്ടെത്തിയ ഇവരെ റെയില്‍വേ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്.

സെക്കന്‍ഡറാബാദില്‍ നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ മകള്‍ ചിക്കു ഐഇഎല്‍ടിഎസിന് പഠിക്കുകയാണ്. മകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നതിനാണ് കഴിഞ്ഞദിവസം ഇരുവരും യാത്ര പുറപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് ശബരി എക്‌സ്പ്രസിന്റെ എസ് 8 കമ്ബാര്‍ട്ട്‌മെന്റിലാണ് ഇരുവരും കയറിയത്. ആലുവയ്ക്കാണ് ടിക്കറ്റ് എടുത്തിരുന്നത്. തൊട്ടടുത്ത സീറ്റുകളില്‍ ഇതരസംസ്ഥാനക്കാരായ മൂന്നുപേരും ഉണ്ടായിരുന്നതായി ഇവര്‍ പൊലീസിനു മൊഴി നല്‍കി.

വെള്ളിയാഴ്ച വൈകിട്ടും ശനിയാഴ്ച രാവിലെയും ഇതരസംസ്ഥാന സംഘം അമ്മയ്ക്കും മകള്‍ക്കും ട്രെയിനില്‍നിന്നും ചായ വാങ്ങി നല്‍കിയിരുന്നു. ട്രെയിന്‍ സേലത്തുനിന്നും പുറപ്പെട്ട ശേഷം ശനിയാഴ്ച രാവിലെയാണ് ചായ വാങ്ങി നല്‍കിയത്. ചായ കുടിച്ച് അല്‍പസമയത്തിനു ശേഷം ഇരുവരും അബോധാവസ്ഥയിലായി.

ശനിയാഴ്ച വൈകീട്ട് ട്രെയിന്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്താറായപ്പോള്‍ രണ്ടുപേര്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് ടിടിഇയാണ് കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പൊലീസ് കണ്ട്രോള്‍ റൂമില്‍ അറിയിച്ചു. റെയില്‍വേ പൊലീസ് എത്തി ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button