ദുബായ്•മുസ്ലിം പള്ളിയോട് ചേര്‍ന്ന മുറിയില്‍ നുഴഞ്ഞുകയറി പള്ളിയിലെ മുഅദ്ദിന്റെ (ബാങ്ക് വിളിക്കുന്നയാള്‍) ഉറങ്ങിക്കിടന്നിരുന്ന ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 36 കാരന് പിടിയിലായി.
സ്ത്രീയുടെ ഭര്‍ത്താവായ മുഅദ്ദിന് പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കായി പോയ തക്കം നോക്കിയാണ് പാക്കിസ്ഥാന് സ്വദേശിയായ യുവാവ് മുറിയില്‍ കടന്ന് സ്ത്രീയെ ചുംബിക്കുകയും മുഖത്ത് സ്പര്‍ശിക്കുകയും ചെയ്തതെന്ന് ദുബായ് പബ്ലിക് പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കിയ രേഖകള്‍ പറയുന്നു.
ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതി തനിക്കെതിരെയുള്ള കുറ്റങ്ങള്‍ നിഷേധിച്ചു. അല്‍-റഫ പ്രദേശത്ത് കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സംഭവം നടന്നത്.
സംഭവദിവസം രാവിലെ 5.15 ഓടെയാണ് പ്രാര്‍ത്ഥനയ്ക്കായി ഭര്‍ത്താവ് പോയതെന്ന് സ്ത്രീ പറഞ്ഞു.”ഞാന്‍ ഉറങ്ങുകയായിരുന്നു. ആരോ എന്റെ നെറുകയില്‍ ചുംബിക്കുന്നതായും മുഖത്ത് സ്പര്‍ശിക്കുന്നതായും അനുഭവപ്പെട്ടു. ഞാന്‍ കരുതിയത് അതെന്റെ ഭര്‍ത്താവായിരിക്കുമെന്നാണ്. പക്ഷേ, തൊട്ടടുത്ത നിമിഷം ഭര്‍ത്താവ് പള്ളിയില്‍ പ്രാര്‍ത്ഥന നയിക്കുന്ന ശബ്ദം കേട്ട്. കണ്ണുതുറന്നു നോക്കിയപ്പോള്‍ പ്രതി വീണ്ടും തന്നെ ചുംബിക്കാന്‍ വരുന്നതാണ് കണ്ടത്. ഞാന്‍ ഭയന്ന് നിലവിളിച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു”- സ്ത്രീ പ്രോസിക്യൂട്ടറോട് പറഞ്ഞു.
You may also like this: വാട്സ്ആപ്പില്‍ അശ്ലീലചിത്ര കൈമാറ്റത്തില്‍ തുടങ്ങി, പിന്നെ മതിലു ചാട്ടവും ലൈംഗിക ബന്ധവും: യു.എ.ഇയില്‍ പ്രവാസി യുവാവും യുവതിയും പിടിയില്‍
പ്രഭാത പ്രാര്‍ത്ഥനയ്ക്കായി പോയ സമയത്ത്, രാവിലെ 5.30 പ്രതിയെ മോസ്കിന്റെ പരിസരത്ത് കണ്ടിരുന്നതായി ഭര്‍ത്താവ് മൊഴി നല്കി. “പ്രാര്‍ത്ഥന തീരുംവരെയും അയാള്‍ അവിടെയുണ്ടായിരുന്നു. തുടര്‍ന്ന് പള്ളിയിലെ തന്റെ മുറിയില്‍ എത്തിയപ്പോള്‍ ഭയന്ന് വിറച്ചിരിക്കുന്ന ഭാര്യയെയാണ് കണ്ടത്. നടന്ന സംഭവമെല്ലാം അവള് തന്നോട് പറഞ്ഞു. അയാളെ കണ്ടാല്‍ തിരിച്ചറിയുമെന്നും അവള് പറഞ്ഞു.
“ഞാന്‍ തിരികെ മോസ്കിലെത്തി പ്രതിയെ സമീപിച്ചു. അയാള്‍ നടന്നത് സത്യമാണെന്ന് കുറ്റസമ്മതം നടത്തുകയും മാപ്പപേക്ഷിക്കുകയും ചെയ്ത്. പോലീസില്‍ അറിയിക്കരുതെന്ന് അയാള്‍ കേണപേക്ഷിച്ചു”-മുഅദ്ദിന് പറഞ്ഞു.
അന്വേഷണത്തിനിടെ, മുറിയല്‍ കടന്നതയും ഉറങ്ങിക്കിടന്ന സ്ത്രീയുടെ നെറുകയില്‍ ചുംബിച്ചതായും പ്രതി സമ്മതിച്ചു. എന്നാല്‍ അത് സ്ത്രീ അറിഞ്ഞിരുന്നില്ലെന്നും ഇയാള്‍ അവകശപ്പെട്ടു.
പോലീസ് സ്റ്റേഷനില്‍ വച്ച് സ്ത്രീ മൂന്ന് തവണ പ്രതിയെ തിരിച്ചറിഞ്ഞു.
ഫെബ്രുവരി 18 നു കേസില്‍ കോടതി വിധി പറയുമെന്ന് പ്രതീക്ഷിക്കുന്നു.
Post Your Comments