
കാബൂള്‍: അഫ്ഗാന് തലസ്ഥാലമായ കാബൂളിലെ ആഡംബര ഹോട്ടലായ ഇന്റര്കോണ്ടിനനന്റല് ഹോട്ടലില്‍ വെടിവയ്പ്പ്. ശനിയാഴ്ച്ച വൈകീട്ടോടെ ഹോട്ടലില്‍ കടന്നുകൂടിയ അക്രമികള്‍ താമസക്കാര്‍ക്കും ഹോട്ടല്‍ ജീവനക്കാര്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ അഞ്ചോളം പേര്‍ക്ക് പരുക്കേറ്റു. എത്രപേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. നാലു പേരടങ്ങുന്ന അക്രമി സംഘമാണ് ആക്രമണം നടത്തിയത്. ഇവരില്‍ രണ്ട് പേരെ പ്രത്യേക സൈന്യം വധിച്ചതായി ആഭ്യന്തര വക്താവ് അറിയിച്ചു. ഹോട്ടലിലെ ചില ഭാഗങ്ങള്‍ അക്രമികള്‍ തീവയ്ക്കുകയും ചെയ്തിട്ടുണ്ട്.
Post Your Comments