ബംഗളൂരു: അര്‍ധരാത്രിയില്‍ കാറുകള്‍ക്കു തീപിടിക്കുന്ന സംഭവത്തിനു പിന്നിലെ ദുരൂഹത അറിഞ്ഞ് അമ്പരന്ന് പോലീസ്. കര്‍ണാടകയിലെ ബലാഗവിയിലും ഗുല്‍ബര്‍ഗിലും കാറുകള്‍ക്ക് തീയിടുന്ന സംഭവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ അമിത് ഗെയ്ക്ക്വാദാണ് അറസ്റ്റിലായി. ഇയാളുടെ കാറിനുള്ളില്‍നിന്നും കര്‍പ്പൂരം, എന്‍ജിന്‍ ഓയില്‍, പെട്രോള്‍ നിറച്ച കന്നാസ്, തുണിപ്പന്ത് എന്നിവ ലഭിച്ചിട്ടുണ്ട്.
അര്‍ധരാത്രിയിലും പുലര്‍ച്ചെ മൂന്നു മണിക്കുമാണ് ഇയാള്‍ കാറുകള്‍ കത്തിനിശിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വിശ്വേശ്വരയ്യയിലെ പാര്‍പ്പിടസമുച്ചയത്തില്‍ കാറുകള്‍ക്ക് തീയിടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഡോക്ടര്‍ പിടിയിലായത്. രാത്രിയില്‍ ഡോക്ടര്‍ കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലത്തേക്കു നീങ്ങുന്നതു ശ്രദ്ധയില്‍പെട്ട സെക്യൂരിറ്റി ഗാര്‍ഡ് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
കഴിഞ്ഞ രണ്ടാഴ്ചയായി ബലാഗവിയിലും ഗുല്‍ബര്‍ഗിലുമായി ഇയാള്‍ പതിനഞ്ചോളം കാറുകള്‍ക്കാണ് തീയിട്ടത്. എന്നാല്‍ സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. അതേസമയം അമിത് ഗെയ്ക്ക്വാദ് പരസ്പര വിരുധമായാണ് സംസാരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.
Post Your Comments