ന്യൂഡല്‍ഹി: ഡൽഹിയിലെ ബാവ്ന വ്യവസായ മേഖലയിലുള്ള പ്ലാസ്റ്റിക് ഫാക്ടറിക്കു തീപിടിച്ചു 17 പേര്‍ മരിച്ചു.കൂടുതൽ ആളുകൾ ഫാക്ടറിക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണു പ്രാഥമിക വിവരം. 15 ഫയര്‍ എഞ്ചിനുകള്‍ രണ്ട് മണിക്കൂര്‍ പരിശ്രമിച്ചാണു തീ നിയന്ത്രണ വിധേയമാക്കിയത്. വൈകിട്ട് 6.20 നായിരുന്നു തീപിടിത്തമുണ്ടായത്.
ഗുരുതരമായി പൊള്ളലേറ്റവരെ ബാബാ സാഹിബ് അംബേദ്കര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.ആഴ്ചകള്‍ക്ക് മുന്‍പ് മുംബൈയിലെ റസ്റ്ററന്റിലുണ്ടായ തീപിടുത്തത്തില്‍ സ്ത്രീകളടക്കം 14 പേര്‍ മരിച്ചിരുന്നു. ജനുവരി എട്ടിന് ബെംഗളുരുവിലെ റസ്റ്ററന്റിലുണ്ടായ അഗ്നിബാധയില്‍ അഞ്ചു പേര്‍ മരിച്ചിരുന്നു.ദുരന്തത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments