Uncategorized

കേന്ദ്രകമ്മിറ്റിയിലെ ഭൂരിപക്ഷം വരട്ട് തത്വശാസ്ത്രത്തെ മുറുകെ പിടിക്കുമ്പോള്‍ യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നില്ലെന്ന് വി.എസിന്റെ മുന്‍ പി.എ. സുരേഷ്

 

കൊച്ചി: സിപിഎം-കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച അടവുനയത്തില്‍ വി.എസിന്റെ നിലപാടിനെ പിന്തുണച്ച് വി.എസ് അച്യുതാനന്ദന്റെ മുന്‍ പി.എ എ. സുരേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച രാഷ്ട്രീയ പ്രമേയത്തിന്‍ മേലുള്ള അഭിപ്രായ വ്യത്യാസത്തെ കേവലം യെച്ചൂരി-കാരാട്ട് തര്‍ക്കമായി മാധ്യമങ്ങള്‍ ചുരുക്കി കാണുന്നെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ബിജെപി ഒരു രാജ്യവിപത്തായി മാറുന്നെന്നും മോദി തികഞ്ഞ ജനവിരുദ്ധ ഭരണാധികാരിയായി മാറിയതും രാജ്യത്ത് ഫാസിസം കൊടിക്കുത്തി വാഴുന്നതും കേന്ദ്ര കമ്മിറ്റിയിലെ ഭൂരിപക്ഷം തിരിച്ചറിയാത്തത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനത്തെയും ഭരിക്കുന്ന ബിജെപി എന്ന വിപത്തിലെ നേരിടാന്‍ പാര്‍ട്ടിയെ സജ്ജമാക്കേണ്ട ഈ നിര്‍ണായക കേന്ദ്ര കമ്മിറ്റിയില്‍ കാലം ആവശ്യപ്പെടുന്ന ദൗത്യം ഏറ്റെടുക്കാത്തത് വരട്ടു തത്വവാദമാണെന്നും അദ്ദേഹം പറയുന്നു.

ഒന്നാം യുപിഎ സര്‍ക്കാരിന് നല്‍കിയിരുന്ന പിന്തുണ പിന്‍വലിച്ചത് മുതല്‍ കേന്ദ്ര കമ്മിറ്റി രണ്ട് തട്ടിലാണ്. യുപിഎയ്ക്ക് പിന്തുണ പിന്‍വലിക്കുന്നതിനെ ബംഗാള്‍ ഘടകം ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍, അത് മുഖവിലയ്‌ക്കെടുക്കാത്തതിന്റെ പരിണിത ഫലം അടുത്ത തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചെന്നും സുരേഷിന്റെ ഫേസ്ബുക്കില്‍ പറയുന്നു.

 

 

 

 

shortlink

Post Your Comments


Back to top button