പൂന: മഹാരാഷ്ട്രയിലെ പൂനയില്‍ ഐടി എന്‍ജിനീയറും കുടുംബവും കൂട്ടആത്മഹത്യ ചെയ്ത നിലയില്‍. ഗുജറാത്ത് സ്വദേശികളായ ജയേഷ് പട്ടേല്‍ (35), ഭൂമിക (30), മകന്‍ നാകേഷ് (4) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച പുനെയിലെ ബനേറിലുള്ള ഫ്‌ളാറ്റിലാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
കുട്ടിയെ മരിച്ചനിലയില്‍ തറയിലും ജയേഷും ഭൂമികയും കയറില്‍ തൂങ്ങിമരിച്ച നിലയിലുമായിരുന്നു. വീട് തുറക്കാതിരുന്നതിനെ തുടര്‍ന്ന് സംശയം തോന്നിയ അയല്‍വാസികള്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. കുട്ടിയുടെ മരണത്തെ തുടര്‍ന്നുള്ള മനോവിഷമത്താല്‍ ഭാര്യയും ഭര്‍ത്താവും ജീവനൊടുക്കിയതാണെന്നാണ് കരുതുന്നത്.
കുട്ടി മരിച്ചത് എങ്ങനെയെന്നതു സംബന്ധിച്ച് വ്യക്തതയില്ല. എന്നാല്‍ ഏറെനാളായി നാകേഷ് രോഗാവസ്ഥയിലായിരുന്നു. ഇതില്‍ ജയേഷ് അസ്വസ്ഥനായിരുന്നതായി അയല്‍വാസികള്‍ പറയുന്നു.
Post Your Comments