Latest NewsNewsGulf

ദുബായില്‍ പണം എക്സ്ചേഞ്ച് ചെയ്ത യുവതിയെ തേടിയെത്തിയത് ഒരു അത്ഭുതവാര്‍ത്ത: സ്വപ്നം സഫലമായ സന്തോഷത്തില്‍ യുവതി

ദുബായ്•ഉപഭോക്താക്കളുടെ സംതൃപ്തിയും മികച്ച സേവനവും ഉറപ്പുവരുത്തുന്നത്തിന്റെ ഭാഗമായി അല്‍-അന്‍സാരി എക്സ്ചേഞ്ച് സംഘടിപ്പിച്ച ‘അല്‍-അന്‍സാരി എക്സ്ചേഞ്ച്-വിന്റര്‍ പ്രമോഷന്‍-2017’ വിജയികളെ പ്രഖ്യാപിച്ചു.

കിര്‍ഗിസ്ഥാന്‍ സ്വദേശിനിയായ സൈദ ദ്സീന്‍ബയേവ ഏറ്റവും വലിയ സമ്മാനം സ്വപ്ന ഭവനം നേടി. അല്‍ അന്‍സാരി എക്സ്ചേഞ്ചിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടേയും മാനേജര്‍മാരുടെയും ദുബായ് സാമ്പത്തിക വികസന വകുപ്പിന്റെ പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ നടന്ന നറുക്കെടുപ്പ് സോഷ്യല്‍ മീഡിയയില്‍ തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു.

You may also like: തങ്ങള്‍ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച പ്രവാസി ആയയ്ക്ക് എമിറാത്തി കുടുംബം നല്‍കിയത് സ്വപ്നതുല്യമായ ഒരു സമ്മാനം

500,000 ദിര്‍ഹം (87 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) വിലമതിക്കുന്ന സ്വപ്നഭവന സമ്മാനം ലഭിച്ച ദ്സീന്‍ബയേവ സ്വന്തം നാട്ടില്‍ ഒരു വീട് വാങ്ങാനാണ് പദ്ധതിയിടുന്നത്. അല്‍-അന്‍സാരി എക്സ്ചേഞ്ചിന്റെ അല്‍-ബര്‍ഷ ശാഖയില്‍ 400 ഡോളര്‍ യു.എ.ഇ ദിര്‍ഹത്തിലേക്ക് മാറ്റിയതിനെത്തുടര്‍ന്നാണ് ഇവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്.

നറുക്കെടുപ്പില്‍ ഇന്ത്യക്കാരനായ കുല്‍ദീപ് സിംഗ് ഒരു കിലോ സ്വര്‍ണത്തിന് അര്‍ഹനായി. ഫേസ്ബുക്കില്‍ നടന്ന സെല്‍ഫി മത്സരത്തില്‍ വിജയിച്ച രണ്ടുപേര്‍ക്ക് ഒരു ഐപാഡ് പ്രൊയും ഐഫോണ്‍ എക്സും സമ്മാനമായി നേടി. കൂടാതെ മറ്റനേകം ക്യാഷ് പ്രൈസ് വിജയികളെയും പ്രഖ്യാപിച്ചു.

തന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ വാക്കുകളില്ലെന്ന് ദ്സീന്‍ബയേവ പ്രതികരിച്ചു. ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല, മാതൃരാജ്യത്ത് ഒരു വീടെന്ന സ്വപ്നം ഇപ്പോള്‍ സഫലമായിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ അവസരമൊരുക്കിയ അല്‍-അന്‍സാരി എക്സ്ചേഞ്ചിന് അവര്‍ നന്ദിയും അഭിനന്ദനവും പ്രകടിപ്പിക്കുകയും ചെയ്തു.

shortlink

Post Your Comments


Back to top button