അബുദാബി•ജീവിതത്തിന്റെ നല്ലൊരു ഭാഗം തങ്ങളുടെ വീടിനും മക്കള്‍ക്കും വേണ്ടി സമര്‍പ്പിച്ച ആയയ്ക്ക് എമിറാത്തി കുടുംബം നല്‍കിയത് സ്വപ്നതുല്യമായ ഒരു സമ്മാനം. അബുദാബിയില്‍ ആയയായ ഫിലിപ്പിനോ വനിതയ്ക്ക് സ്വന്തം നാട്ടില്‍ ഒരു വീടാണ് എമിറാത്തി തൊഴിലുടമ വാങ്ങി നല്‍കിയത്.
ദിന ടെനെറിഫെ സെലോ എന്ന 45 കാരിയ്ക്ക് ഫിലിപ്പൈന്‍സിലെ കമാരിനെസ് സുറില്‍ ഒരു പ്ലോട്ട് വാങ്ങാന്‍ 23,000 ദിര്‍ഹം (ഏകദേശം 320,000 പെസോ) ആണ് നല്‍കിയത്. യു.എ.ഇ സ്വദേശിയെ വിവാഹം ചെയ്ത് എമിറാത്തി പൗരത്വം സ്വീകരിച്ചയാളാണ് തൊഴിലുടമയായ മെലിസ മക്പൈക്. പ്ലോട്ട് വാങ്ങി നല്‍കിയതിന് പുറമേ ദിനയുടെ രണ്ട് ബെഡ്റൂം വീടിന്റെ നിര്‍മ്മാണത്തിനും ഇവര്‍ പാനം നല്‍കുന്നുണ്ട്.
“യു.എ.ഇയില്‍ രണ്ട് പതിറ്റാണ്ടായി ജോലി ചെയ്യുന്നുവെങ്കിലും ഒരു പെന്നി പോലും എനിക്ക് സമ്പാദ്യമായില്ല. ഇപ്പോള്‍ എന്റെ സ്വപ്നം യാതാര്ത്ഥ്യമാകുകയാണ്. എന്റെ മാഡത്തോട് എനിക്ക് ശരിക്കും നന്ദിയുണ്ട്. ഞാന്‍ ഭാഗ്യവതിയും അനുഗൃഹീതയുമാണെന്ന് തോന്നുന്നു”- ദിന പറഞ്ഞു.
ദിനയുടെ 21 കാരനായ മകന് റയാന്റെ പേരിലാണ് വസ്തു രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ജനുവരി 18 ന് ദിന ഒരു വര്‍ഷത്തെ അവധിയ്ക്ക് നാട്ടിലേക്ക് പോവുകയാണ്. വീട് നിര്‍മാണത്തിന് സഹായിക്കുന്നതായി തൊഴിലുടമയുടെ മകന് സയീദ് അലി (26) യും ദിനയോടൊപ്പം ഫിലിപ്പൈന്‍സിലേക്ക് പോകുന്നുണ്ട്.
വീട് നിര്‍മാണം പൂര്‍ത്തിയായാല്‍ മെലിസയും രണ്ട് മക്കളും തന്റെ വീട്ടില്‍ അഥിതികളായി വന്ന് താമസിക്കുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ദിന സെലോ പറഞ്ഞു.
“അവരെ ഞങ്ങള്‍ ഒരു ജോലിക്കാരിയായി പരിഗണിച്ചിട്ടില്ല. ഞങ്ങളുടെ കുടുംബത്തിലെ ഒരംഗമാണ്. തനിക്കും തന്റെ മക്കള്‍ക്കും വേണ്ടി വളരെ ചെറുപ്പത്തിലെ അവര്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തു. അവര്‍ക്ക് എന്തെങ്കിലും തിരികെ നല്കാന് ഞാന്‍ ആഗ്രഹിച്ചു”-അടുത്തിടെ വിവാഹമോചിതയ മെലിസ പറയുന്നു.
1998 ല്‍ സൗദി അറേബ്യയില്‍ പരാജയപ്പെട്ടതിനെത്തുടർന്നാണ് ദിന സെലോ അബുദാബിയിലേക്ക് വരുന്നത്. അന്ന് മെലിസയുടെ മക്കളായ സയീദിനും സൈഫിനും ആറും നാലും വയസായിരുന്നു പ്രായം. രണ്ടു വര്‍ഷത്തിന് ശേഷം കോണ്ട്രാക്റ്റ് അവസാനിച്ചു. പിന്നീട് 2014 വരെ വിവിധ കോഫീ ഷോപ്പുകളിലും സൂപ്പര്‍മാര്‍ക്കറ്റിലും ജോലി ചെയ്തു.
You also my like :വ്യാജമദ്യ വില്പന: പിടിയിലായ പ്രവാസികള്‍ക്ക് ശിക്ഷ വിധിച്ചു
ഇതിനിടയിലും മെലിസയും മക്കളും ദിനയുമായി ബന്ധം പുലര്‍ത്തിയിരുന്നു. നിരവധി തവണ തിരികെ വിളിച്ചെങ്കിലും അതൊന്നും നടന്നില്ലെന്ന് ദിന പറഞ്ഞു.
2014 ല്‍ ദിന ജോലി അന്വേഷിച്ചിരുന്നുവെന്ന് മെലിസ പറയുന്നു. വീണ്ടും വളരെ എടുക്കുന്നതില്‍ മടിയുണ്ടായിരുന്നില്ല. തനിക്ക് നിരവധി വീട്ടുജോലിക്കാരികള്‍ ഉണ്ടെങ്കിലും അവരൊന്നും ദിനയെപ്പോലെ അല്ലെന്ന് മെലിസ പറയുന്നു. അത്രയ്ക്കും വിശ്വസ്തയായ അവളെ തന്റെ ഡെബിറ്റ് കാര്‍ഡ് പോലും ഏല്‍പ്പിച്ചിരുന്നു. കഠിനാധ്വാനിയായ അവള് ഇവിടെ ഉണ്ടായിരുന്നപ്പോള്‍ മുഴുവന്‍ ഞങ്ങള്‍ക്ക് വേണ്ടി ജോലി ചെയ്തു. തന്റെ കുട്ടികള്‍ അവരെ ആന്റി എന്നായിരുന്നു വിളിച്ചിരുന്നതെന്നും മെലിസ പറഞ്ഞു.
വീട്ടുജോലിക്കാരികളെ മോശമായി പരിഗണിക്കുന്നുവെന്ന കഥകളോടും മെലിസയ്ക്ക് യോജിപ്പില്ല. അത്തരം സ്റ്റീരിയോടൈപ്പുകള്‍ സത്യമല്ല. നിരവധി കുടുംബങ്ങള്‍ വീട്ടുജോലിക്കാരികളെ സ്നേഹത്തോടും ബഹുമാനത്തോടും പരിഗണിക്കുന്നു. അവര്‍ അത് അര്‍ഹിക്കുന്നു- മെലിസ പറഞ്ഞു.
“എന്റെ ദാമ്പത്യം വിജയമായില്ല. യഥാര്‍ത്ഥത്തില്‍ അത് എന്നില്‍ കടുത്ത വൈകാരിക സംഘര്‍ഷമുണ്ടാക്കി. പക്ഷെ, എന്നോടൊപ്പമുള്ള ഒരു മകനൊപ്പം ഞാന്‍ സന്തോഷവതിയാണ്. അബുദാബില് സ്വന്തമെന്ന് വിളിക്കാന്‍ ഒരു കുടുംബവുമുണ്ട്”-മെലിസ പറഞ്ഞു നിര്‍ത്തി.
Post Your Comments