Latest NewsNewsIndia

ഒറ്റ അദ്ധ്യാപകന്‍ മാത്രമുള്ള ഒരു സ്‌കൂളിനെ കുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കാനാകുമോ? എങ്കിലിതാ ഒരെണ്ണം

 

കോയമ്പത്തൂര്‍ : ഒരു അദ്ധ്യാപകന്‍ മാത്രമുള്ള ഒരു സ്‌കൂളോ. കോയമ്പത്തൂര്‍ കോര്‍പ്പറേഷനു കീഴിലുള്ള ഒരു യു.പി സ്‌കൂളിനാണ് ഈ ദുര്‍ഗതിയുള്ളത്.

കോയമ്പത്തൂരിലെ ശരമേടിലാണ് 99 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അദ്ധ്യാപകനും പ്രധാന അദ്ധ്യാപകനും മാത്രമുള്ളത്. കഴിഞ്ഞ മൂന്ന് മാസമായി സ്‌കൂള്‍ ഒരു അധ്യാപകനെ മാത്രം വെച്ചാണ് പ്രവര്‍ത്തിക്കുന്നതു എന്നതാണ് ഏറെ രസകരം.

സര്‍ക്കാര്‍ മാനദണ്ഡപ്രകാരം 30 കുട്ടികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന അനുപാതം വേണമെന്നാണ് നിയമമെങ്കിലും അധികാരികള്‍ ഇതൊന്നും കണ്ടില്ലെന്ന മട്ടാണ്. 1967 ലാണ് ഈ സ്‌കൂള്‍ സ്ഥാപിതമായത്. നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ഈ സ്‌കൂളില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മതിയായ അടിസ്ഥാന സൗകര്യങ്ങളോ വേണ്ടത്ര അധ്യാപകരോ ഇല്ല. ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളില്‍ നിന്ന് കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തുടങ്ങിയിരുന്നു.

സ്‌കൂളിന്റെ ഈ അവസ്ഥയില്‍ കുട്ടികളുടെ രക്ഷിതാക്കള്‍ പ്രതിഷേധിച്ചു. എന്നാല്‍ കുറച്ചു നാള്‍ മുമ്പ് ട്രെയിനിംഗിനായി ഒരു അധ്യാപകനെ നിയമിച്ചിരുന്നുവെന്നും എന്നാല്‍ പിന്നീട് വന്നില്ലെന്നും സ്‌കൂളിലെ പ്രധാന അധ്യാപകന്‍ പറയുന്നു

തങ്ങളുടെ കുട്ടികള്‍ക്ക് റോഡ് മുറിച്ചു കടക്കാനുള്ള സൗകര്യങ്ങളോ, വണ്ടി സൗകര്യങ്ങളോ ഒന്നുമില്ലെന്ന് രക്ഷിതാവ് കെ. മോഹന പറയുന്നു. ഒരു സുരക്ഷയുമില്ലാതെയാണ് ഞങ്ങളുടെ കുട്ടികള്‍ സ്‌കൂളിലേയ്ക്ക് വരുന്നത്. ഇവിടെ അടുത്തു തന്നെ എല്ലാ സൗകര്യങ്ങളോടുകൂടിയ സ്വകാര്യ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അവിടെ ചെലവ് കൂടുമെന്നതിനാല്‍ തങ്ങള്‍ക്ക് കുട്ടികളെ അയക്കാന്‍ നിര്‍വാഹമില്ലെന്ന് രക്ഷിതാക്കള്‍ പറയുന്നു. ഞങ്ങള്‍ മറ്റൊന്നും ആവശ്യപ്പെടുന്നില്ല, ആവശ്യത്തിന് അധ്യാപകരെ നിയമിക്കാനേ പറയുന്നുള്ളൂവെന്നും രക്ഷിതാക്കള്‍ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button