Latest NewsNewsInternational

ലോകത്തെ അതിസമ്പന്നന്റെ മകളുടെ ഗ്ളാമര്‍ജീവിതം ഇങ്ങനെ

മൈക്രൊസോഫ്റ്റ് സ്ഥാപകനായ ബില്‍ഗേറ്റ്‌സിന്റെ മൂത്തമകള്‍ 21 കാരി ജെന്നിഫര്‍ കാമുകനുമൊത്ത് ഉലകംചുറ്റി പുറത്ത് ഗ്ലാമര്‍ജീവിതം അടിച്ചു പൊളിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ ഇവര്‍ ഒരു വര്‍ഷമായി കാമുകനുമായി ചുറ്റിയടിച്ച് വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിന്റെ അനേകം ചിത്രങ്ങളാണ് എത്തുന്നത്.

കാമുകനുമായി കുവൈറ്റിലാണ് ഏപ്രില്‍ മാസം 21 തികയുന്ന ഇവര്‍ 2017 വര്‍ഷം പൂര്‍ത്തിയാക്കിയത്. ലോകത്തുടനീളം അശ്വാരൂഡ കായികമത്സരങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു.

read also: ബില്‍ഗേറ്റ്‌സ് ഉപയോഗിക്കുന്നത് വിന്‍ഡോസ് ഫോണുകളല്ല

ബില്‍ഗേറ്റ്‌സിന്റെ ഈ മൂത്തമകള്‍ കുതിരയുമായി ബന്ധപ്പെട്ട സ്‌പോര്‍ട്‌സില്‍ ഇതിനകം ലോകത്തുടനീളം മത്സരിച്ചു കഴിഞ്ഞു. ഇവർ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ ബയോളജി അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്. കാമുകനായ 26 വയസ്സുള്ള ഈജിപ്ഷ്യന്‍ സുന്ദരന്‍ നാസറിനൊപ്പമാണ് ഒരു വര്‍ഷമായി കായികവിനോദത്തിനും അല്ലാതെയുമായി ചുറ്റിയടിക്കുന്നത്.

നെയാല്‍ നാസര്‍ മാനേജ്‌മെന്റിലും സാമ്പത്തികശാസ്ത്രത്തിലും ബിരുദം നേടിയിട്ടുണ്ടെങ്കിലൂം ഷോ ജംപറായിട്ടാണ് പേരെടുത്തിരിക്കുന്നത്. ഇരുവരും ചുടുചുംബനങ്ങള്‍ കൈമാറുന്നതിന്റെയും വെള്ള മണലിന്റെയും നീലക്കടലിന്റെയും വെള്ളിമേഘങ്ങളുടെയും പശ്ചാത്തലത്തില്‍ പ്രണയാര്‍ദ്രമായി പലയിടങ്ങളില്‍ നില്‍ക്കുന്ന അനേകം ഫോട്ടോളാണ് പുറത്ത് വന്നിരിക്കുന്നത്. ഒരു സ്വിമ്മിംഗ്പൂളില്‍ നിന്നുള്ള രംഗത്തിന്റെ ചിത്രവും കൂട്ടത്തിലുണ്ട്. കഴിഞ്ഞ ജൂണില്‍ മോണ്ടി കാര്‍ലോയില്‍ മൊണാക്കോ ഗ്‌ളോബല്‍ ചാമ്പ്യന്‍ഷിപ്പ് ടൂറില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button