Latest NewsNewsLife Style

ഇവയൊക്കെയാണ് ഉറക്കക്കുറവിന്റെ പ്രധാന ലക്ഷണങ്ങൾ

ചെറുപ്പക്കാരില്‍ കാണപ്പെടുന്ന ഉറക്കക്കുറവിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് മാനസിക സമ്മര്‍ദ്ദമാണ്. ഇത് കൂടാതെ സന്ധിവാതം, പ്രമേഹം, തൈറോയ്ഡ് എന്നിവയെല്ലാം ഉറക്കക്കുറവിന്റെ പ്രധാന കാരണങ്ങളില്‍ ചിലതാണ്.

ഉറക്കക്കുറവിന് കൃത്യമായ ചികിത്സ വീട്ടില്‍ തന്നെ ചെയ്യേണ്ടതുണ്ട്. അല്ലാത്ത പക്ഷം പല വിധത്തില്‍ ഇത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഉറക്കം വന്നില്ലെങ്കില്‍ പോലും കൃത്യസമയത്ത് ഉറങ്ങാന്‍ കിടക്കേണ്ടത് അത്യാവശ്യമാണ്. പകലുറങ്ങുന്നത് ഒഴിവാക്കുക, കൃത്യസമയത്ത് ഉണരുക എന്നിവയെല്ലാം ഇത്തരത്തില്‍ ഉറക്കക്കുറവിനെ ഇല്ലാതാക്കാനുള്ള വഴികളാണ്. ആരോഗ്യത്തിന് വേണ്ടിയുള്ള ഒരു ജീവിതത്തിന് ഉറക്കം വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ്.

read more: നല്ല ഉറക്കം ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നന്നായി ഉറങ്ങുന്നതിന്റെ ലക്ഷണമാണിതെന്ന് നിങ്ങള്‍ കരുതിയേക്കും എന്നാല്‍ ഉറക്കക്കുറവിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് നല്ലതു പോലെ ഉറങ്ങുന്നത്. എന്നാല്‍ സ്ഥിരമായി കിടന്ന് അഞ്ച് മിനുട്ടിനുള്ളില്‍ ഉറങ്ങി പോവുകയാണെങ്കില്‍ ഉറക്കക്കുറവിന്റെ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ ഉണ്ടെന്നാണ് അഭിപ്രായം.

രാവിലെ എല്ലാ കാര്യങ്ങളിലും സാധാരണയിലും കൂടുതല്‍ ഉത്സാഹം കാണിക്കുന്നതും ഉറക്കകുറവിന്റെ ഒരു ലക്ഷണമാണ്. അമിത ഉത്സാഹം കാണിച്ച് വൈകുന്നേരമാവുമ്പോഴേക്ക് ഇത് ക്ഷീണം വര്‍ദ്ധിപ്പിക്കുന്നു. ഇതിലൂടെയാണ് ഉറക്കക്കുറവ് നിങ്ങളെ അലട്ടുന്നുണ്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്.

സംസാരത്തിലുണ്ടാകുന്ന ആവര്‍ത്തനം ഉറക്കക്കുറവിന്റെ ലക്ഷണമാണ്. ഇത് കണ്ടു തുടങ്ങിയാല്‍ ചെറു മയക്കം നല്ലതാണ്. ഉറക്കം സംബന്ധിച്ച് തകരാറുകള്‍ ഉള്ളവര്‍ക്ക് തുടര്‍ച്ചയായി സംസാരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകും. ഇത് സംസാരം ചുരുക്കുകയും ആവര്‍ത്തന വിരസമായ ശൈലികള്‍ ഉപയോഗിക്കുന്നതിനും വിക്കി പറയുന്നതിനും കാരണമാകും.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button