തിരുവനന്തപുരം: സഹോദരൻ ശ്രീജീവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ശ്രീജിത്ത് നടത്തിയ സമരത്തിന് പരിഹാരമുണ്ടാക്കിയത് കേന്ദ്രസർക്കാരാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു.
ഇടതു വലത് സർക്കാരുകൾ പരാജയപ്പെട്ടിടത്താണ് കേന്ദ്രസർക്കാർ പരിഹാരമുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ അന്വേഷണ സംവിധാനങ്ങൾ അമ്പേ പരാജയമാണ്. അതുകൊണ്ടാണ് എല്ലാ കാര്യങ്ങളിലും സി.ബി.ഐ അന്വേഷണം ആവശ്യമായി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments