തിരുവനന്തപുരം: സംസ്ഥാന സർക്കാർ തന്നോട് ചെയ്തത് അനീതിയാണെന്ന് ശ്രീജിത്ത്. ഇപ്പോഴുണ്ടായ കാര്യങ്ങളൊക്കെ നേരത്തെ ചെയ്യാൻ കഴിയുമായിരുന്നതാണ്. എന്നാൽ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ കൈക്കൊണ്ടത്.
സംസ്ഥാന സർക്കാർ തീരുമാനങ്ങളിൽ തൃപ്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീജീവിന്റെ മരണം സി.ബി.ഐ അന്വേഷിക്കുന്നത് സംബന്ധിച്ച ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള എം.വി.ജയരാജനിൽ നിന്നും കൈപ്പറ്റിയ ശേഷമാണ് ശ്രീജിത്തിന്റെ പ്രതികരണം.
Post Your Comments