Latest NewsNewsIndia

സ്‌കൂളിലെ ശിക്ഷ നടപ്പാക്കൽ : വെയിലത്ത് നടത്തിയ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു

ചെന്നൈ: സ്കൂളില്‍ പത്തുമിനിറ്റ് വൈകി എത്തിയതിന് വെയിലത്ത് ചാടിപ്പിക്കല്‍ ശിക്ഷ നല്‍കിയ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു. പെരമ്പൂര്‍ ഡോണ്‍ബോസ്കോ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി പെരമ്പൂര്‍ ജമാലിയില്‍ താമസിക്കുന്ന നരേന്ദ്രനാണ് (15) മരിച്ചത്.ഇതുമായി ബന്ധപ്പെട്ട് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ആര്‍. ജറാള്‍ഡ്, കായികാധ്യാപകന്‍ ജയ സിംഗ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.രാവിലെ പത്ത് മിനിറ്റ് വൈകിയതിെന്റ പേരിലായിരുന്നു കൊടും വെയിലത്ത് ചാടിപ്പിക്കല്‍ ശിക്ഷ.

കഴിഞ്ഞദിവസമാണ് സംഭവം.വൈകിയെത്തിയ വിദ്യാര്‍ത്ഥികളെ വെയിലത്ത് നിര്‍ത്തിയ ശേഷം ഇരിക്കുന്ന രൂപത്തില്‍ ചാടി മുന്നോട്ടുപോകാന്‍ കായികാധ്യാപകനാണ് നിര്‍ദേശിച്ചത്. തളര്‍ന്നുവീണ നരേന്ദ്രനെ സ്റ്റാന്‍ലി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിദ്യാര്‍ത്ഥികളെ ശിക്ഷിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ രക്ഷകര്‍ത്താക്കള്‍ സ്കൂളിന് മുന്നില്‍ തടിച്ചുകൂടി പ്രതിഷേധിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button