സാഹെബ് ഗഞ്ച്: ദാരിദ്ര്യം കാരണം മണ്ണ് തിന്ന് ജീവിക്കുന്ന ഒരു ഒരു മനുഷ്യന്റെ കഥയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ജാര്‍ഖണ്ഡിൽ നിന്നുള്ള കറു പാസ്വാന്‍ എന്ന മനുഷ്യനാണ് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാകുന്നത്. 11 വയസ്സുള്ളപ്പോള്‍ മുതലാണ് ഇയാൾ മണ്ണ് കഴിക്കാൻ തുടങ്ങിയത്. എന്നാല്‍ ഒടുവില്‍ അതൊരു ശീലമായി മാറി. ഇപ്പോള്‍ കറു ദിവസവും കഴിക്കുന്നത് ഒരു കിലോ മണ്ണാണ്.
Read Also: ദുരൂഹ സാഹചര്യത്തില്‍ കാണാതായ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനെ കുറിച്ച് ഇരുട്ടില്‍ത്തപ്പി പൊലീസ്
ദാരിദ്ര്യം കാരണമാണ് മണ്ണ് കഴിക്കാൻ തുടങ്ങിയത്. പക്ഷെ പിന്നീട് അതൊരു ശീലമായി മാറിയെന്നും, നിര്‍ത്തലാക്കാന്‍ താന്‍ ശ്രമിച്ചില്ലെന്നും കറു പാസ്വാന്‍ വ്യക്തമാക്കി. എന്നാല്‍ അച്ഛന്റെ ഈ സ്വാഭാവം കുടുംബാംഗങ്ങള്‍ പല തവണ തടയാന്‍ ശ്രമിച്ചതാണെന്നും അതിന് ഫലമുണ്ടായില്ലെന്നും കറുവിന്റെ മകന്‍ സിയ രാം പാസ്വാന്‍ വ്യക്തമാക്കുന്നു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments