Latest NewsKeralaNews

വരവില്‍ കവിഞ്ഞ സ്വത്ത്; കെ ബാബുവിനെ വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാതിച്ചു എന്ന കേസില്‍ മുന്‍ മന്ത്രി കെ ബാബുവിനെ വീണ്ടും ചോദ്യം ചെയ്യും. അന്വേഷണസംഘം ബാബുവിനെതിരെയുള്ള കുറ്റപത്രം നല്‍കാന്‍ തയ്യാറെടുക്കുകയായിരുന്നു. ഇതിനിടെ മൊഴി വീണ്ടും രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും ബാബു നിവേദനം നല്‍കിയിരുന്നു. തുടര്‍ന്നാണ് ബാബുവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്താന്‍ അന്വേഷണ സംഘത്തിന് നിര്‍ദേശം ലഭിച്ചത്.

കുറ്റപത്രത്തിന് മുന്നോടിയായുള്ള സ്ഥിതിവിവര റിപ്പോര്‍ട്ട് അന്വേഷണ സംഘം വിജിലന്‍സ് ആസ്ഥാനത്തേക്ക് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ മൊഴി വീണ്ടും രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബാബു ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും കത്തയച്ചത്. നേരത്തെ പോലീസ് മൊഴി രേഖരപ്പെടുത്തിയപ്പോള്‍ പല കാര്യങ്ങളും പറയാന്‍ സാധിച്ചില്ലെന്ന് നിവേദനത്തില്‍ ബാബു പറയുന്നു. മാത്രമല്ല തന്റെ സാമ്പത്തിക സ്ഥിതിയും ബാബു വിവരിച്ചിട്ടുണ്ട്.

2016ലാണ് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനത്തിന് കെ ബാബുവിനെതിരെ വിജിലന്‍സ് കേസ് എടുക്കുന്നത്. ബാബുവിന്റെയും ബന്ധുക്കളുടെയും വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡും നടത്തിയിരുന്നു. റെയ്ഡില്‍ വേണ്ടത്ര തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു എന്നാണ് സൂചന. മകളുടെ വിവാഹം, വീട് മോടിപിടിപ്പിക്കല്‍, വാഹനം വാങ്ങല്‍ എന്നിവയിലൊക്കെ ബാബു ചിലവിട്ട തുക വരവില്‍ കവിഞ്ഞതാണെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button