ബജറ്റിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ആദ്യം മനസിലേക്ക് എത്തുന്നത് നമന്ത്രിമാര്‍ കൊണ്ടുവരുന്ന ചുവന്ന തുകല്‍ ബാഗുകളാണ്. 1860ല്‍ ബ്രിട്ടണിലെ ലിബറല്‍ പാര്‍ട്ടിയുടെ നേതാവായിരുന്ന വില്യം എവേര്‍ട്ട് ഗ്ലാഡ്സ്റ്റണ്‍ കൊണ്ടുവന്ന ചുവന്ന സ്യൂട്ട് കേസോടെയാണ് ഈ പെട്ടിയുടെ ചരിത്രം തുടങ്ങുന്നത്. എവേര്‍ട്ട് ഗ്ലാഡ്സ്റ്റണ്‍ പിന്നീട് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി.പിന്നീട് ഇന്ത്യയിലേക്കും ഈ ശീലം എത്തി. കേന്ദ്ര സംസ്ഥാന ധനമന്ത്രിമാര്‍ക്കും സാമുദായിക സംഘടനകളുടെ ബജറ്റുകള്‍ക്കു പോലും ഈ ചുവന്ന പെട്ടി പിന്നീട് ശീലമായി.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച ഷണ്‍മുഖം ഷെട്ടി മുതല്‍ എല്ലാവരും ബജറ്റിനൊപ്പം പെട്ടിയും കൂടെക്കൂട്ടി. എന്നാൽ 1970കളില്‍ യശ്വന്ത് റാവു ചവാനും ഇന്ദിര ഗാന്ധിയും മാറ്റങ്ങള്‍ വരുത്തിയ പ്രത്യേക സ്ട്രാപ്പും ബക്കിളുമുണ്ടായിരുന്ന ബജറ്റ് പെട്ടിയാണ് ഉപയോഗിച്ചത്. ഇന്ത്യയുടെ ബജറ്റ് അവതരണം 11 മണിക്കാക്കി മാറ്റിയത് ജസ്വന്ത് സിന്‍ഹയാണ്. ധനമന്ത്രി തന്നെയാണ് ബജറ്റ് പെട്ടികള്‍ തെരഞ്ഞെടുക്കുന്നത്. മന്ത്രാലയം നിര്‍ദേശിക്കുന്ന മൂന്നുനാല് നിറങ്ങളില്‍ നിന്ന് മന്ത്രി ഇഷ്ടമുള്ളത് തെരഞ്ഞെടുക്കുകയാണ് രീതി. ബജറ്റ് ബ്രീഫ്‌കേസ് നെഞ്ചോട് ചേര്‍ത്തുവെച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യാതെ പാര്‍ലമെന്റിന്റെ പടികള്‍ ഒരു ധനമന്ത്രിയും ഇതുവരെ കയറിയിട്ടില്ല.
Post Your Comments