KeralaLatest NewsNews

പാറ്റൂര്‍ കേസ്; ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഊഹാപോഹങ്ങളാണ് വസ്തുതകളായി അവതരിപ്പിക്കുന്നതെന്ന് കോടതി ആരോപിച്ചു. റിപ്പോര്‍ട്ട് വായിച്ചാല്‍ മറ്റെല്ലാവരും അഴിമതിക്കാരാണെന്നാണ് തോന്നുകയെന്നും. ത്വരിത പരിശോധന റിപ്പോര്‍ട്ടിന്റെ ഫയല്‍ അടുത്ത ബുധനാഴ്ച ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

തിരുവനന്തപുരത്ത് പാറ്റൂരില്‍ വാട്ടര്‍ അതോറിറ്റിയുടെ സ്വീവേജ് പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിച്ച് സ്വകാര്യ ബില്‍ഡര്‍ക്ക് 12.75 സെന്റ് ഭൂമി ലഭ്യമാക്കിയെന്നാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷന്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട കേസിലെ ആരോപണം.

ആരോപണ വിധേയമായ ഭൂമിയുടെ സെറ്റില്‍മെന്റ് രജിസ്റ്ററിന്റെ ആധികാരികതയില്‍ സംശയമുണ്ടചെന്ന് ജേക്കബ് തോമസ് ലോകായുക്തക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് മൊത്തമായോ ചില ഭാഗങ്ങളായോ മാറ്റി എഴുതിയതാണെന്ന സംശയവും ഉന്നയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button