ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് ആരംഭിക്കുകയാണ്. 2019 തെരഞ്ഞെടുപ്പും മുന്നില്‍ കണ്ടാവും ബജറ്റ് അവതരണം. സ്‌കൂള്‍ നടപടികള്‍ നികുതിരഹിതമാക്കാനുള്ള സര്‍ക്കാര്‍ നീക്കവും ബജറ്റിലൂടെ ഉണ്ടാകണം എന്നാണ് നികുതി ദായകരുടെ ആവശ്യം.
ആദായ നികുതി വകുപ്പിന്റെ ആക്ടിന്റെ നിലവിലെ വ്യവസ്ഥകള്‍ അനുസരിച്ച് തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്ന നികുതിപ്പണക്കാര്‍ക്ക് ആദായനികുതി അടയ്ക്കുന്നതില്‍ നിന്ന് ഒഴിവ് ലഭിക്കും. എന്നാല്‍ കുട്ടികളുടെ വാര്‍ഷിക ട്യൂഷന്‍ ഫീസ് 1.50 ലക്ഷത്തിന് നികുതി ഇളവ് പരിധിയില്‍ ചേര്‍ത്താല്‍ മാത്രമേ ഈ സെക്ഷന്‍ 80 സി, 80 എ എന്നീ വകുപ്പുകള്‍ പ്രകാരമുള്ള നികുതി ഇളവ് ലഭിക്കുകയുള്ളൂ.
സര്‍വകലാശാല, കോളേജ്, സ്‌കൂള്‍ അല്ലെങ്കില്‍ ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിന് പണം അടയ്‌ക്കേണ്ടി വരുന്ന ഫുള്‍ ടൈം കോഴ്‌സുകള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടൂ. പ്രീ നഴ്‌സറി സ്‌കൂളുകള്‍ക്കും പ്ലേസ്‌കൂളുകള്‍ക്കും നേഴ്‌സറികള്‍ക്കും ഫീസ് അടയ്ക്കുന്നവര്‍ക്കും ഈ പ്രയോജനം ലഭ്യമാകും.
ട്യൂഷന്‍ ഫീസ് ഒഴിവായാലും ഹോസ്റ്റല്‍, ഭക്ഷണം, സ്‌കൂള്‍ യൂണിഫോം, യാത്ര, ലൈബ്രറി ചാര്‍ജ്, ഡൊണേഷന്‍ ഫീസ് എന്നിങ്ങനെ വലിയൊരു ചിലവ് തന്നെ ആളുകള്‍ വഹിക്കേണ്ടി വരും.
സ്വകാര്യ ഹോം ട്യൂഷനുകള്‍ക്കും കോച്ചിംഗ് സെന്ററുകള്‍ക്കും നല്‍കുന്ന ഫീസില്‍ നികുതിയിളവ് ലഭിക്കുന്നതല്ല.
അതുപോലെ തന്നെ വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികളുള്ള മാതാപിതാക്കള്‍ക്കും നികുതി ഇളവ് ലഭിക്കില്ല. സ്‌കൂളുകളില്‍ അടയ്‌ക്കേണ്ട് ട്യൂഷന്‍ ഫീസില്‍ മാത്രമാണ് നികുതിയിളവ് ലഭിക്കുക. കുട്ടികള്‍ക്കായുള്ള ഫീസ് അടയ്ക്കുന്നവര്‍ക്ക് മാത്രമാണ് ഇളവ്. ഭര്‍ത്താവ് ഭാര്യയെ പഠിപ്പിക്കുന്നതിനോ തിരിച്ചോ ഇത്തരത്തിലുള്ള ഇളവുകള്‍ ലഭിക്കുന്നതല്ല.
വരുന്ന ബജറ്റില്‍ സ്‌കൂള്‍ വിദ്യാഭ്യാസം കൂടുതല്‍ ഊര്‍ജ്ജിതമാക്കാനുള്ള ചര്‍ച്ചകള്‍ സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞതായാണ് വിവരം. സ്‌കൂള്‍ വിദ്യാഭ്യാസത്തിലെ മറ്റ് പല ചിലവുകളും നികുതിയിളവില്‍ പെടുത്തണമെന്നും അല്ലെങ്കില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിനുള്ള മുഴുവന്‍ ചിലവുകളും നികുതിരഹിതമാക്കണമെന്നുമാണ് ആവശ്യം ഉയരുന്നത്. വരുന്ന ബജറ്റില്‍ ഇതു സംബന്ധിച്ച തീരുമാനങ്ങള്‍ ഉണ്ടായേക്കാം.
Post Your Comments