പനാജി: ഗോവയില്‍ അമോണിയ വാതകം കയറ്റിവന്ന ടാങ്കര്‍ ലോറി മറിഞ്ഞു. പനാജി-വാസ്കോ സിറ്റി ഹൈവേയില്‍ പുലര്‍ച്ചെ 2.45നാണ് ടാങ്കര്‍ മറിഞ്ഞത്. സംഭവത്തെ തുടര്‍ന്ന് നൂറില്‍ അധികം കുടുംബംങ്ങളെ ഒഴിപ്പിച്ചു.
അപകടത്തില്‍ ടാങ്കറില്‍ നിന്നും വാതകം ചോരുകയും പ്രദേശത്ത് പടരുകയും ചെയ്തു. ഉടന്‍ തന്നെ പോലീസ് എത്തി സമീപ പ്രദേശത്തെ വീടുകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. വിഷമാതകം നിര്‍വീര്യമാക്കാനുള്ള ശ്രമം തുടരുകയാണ്.
Post Your Comments