ഈ വർഷത്തെ യൂണിയൻ ബജറ്റ് ഫെബ്രുവരി ഒന്നിന് ഫിനാൻസ് മിനിസ്റ്റർ അരുൺ ജെയ്റ്റ്ലി ആണ് അവതരിപ്പിക്കുന്നത്. ഇപ്പോഴത്തെ ഗവണ്മെന്റിന്റെ ബജറ്റ് പ്രഖ്യാപനങ്ങൾ അറിയാനായി രാജ്യം തയ്യാറെടുക്കുമ്പോൾ ബജറ്റിനെക്കുറിച്ച് ശ്രദ്ധേയമായ ചില കാര്യങ്ങൾ അറിയാം. 2006 ഫെബ്രുവരി 28 ന് പി ചിദംബരം നടത്തിയ ബജറ്റ് പ്രഖ്യാപനത്തിലാണ് ആദ്യമായി ജിഎസ്ടിയെക്കുറിച്ച് പരാമർശിക്കുന്നത്. ആദ്യത്തെ 30 വർഷങ്ങളിൽ ഇൻഫ്രാസ്ട്രക്ച്ചറിനെക്കുറിച്ച് ബജറ്റിൽ സംസാരിച്ചിരുന്നില്ല. 1990 കളിലാണ് ഈ മേഖല ഉൾപ്പെടുത്തിയത്. 1980 കളിൽ സ്ത്രീകൾക്കായുള്ള പ്രത്യേക പരാമർശങ്ങളൊന്നും ബജറ്റിൽ ഉൾപ്പെടുത്തിയിരുന്നില്ല.
1973-74 കാലഘട്ടത്തിലെ ബജറ്റിനെ ‘ബ്ലാക്ക് ബജറ്റ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. ബജറ്റ് കമ്മി ഈ വർഷങ്ങളിൽ 550 കോടിയായിരുന്നു. ആദ്യമായി ബജറ്റ് അവതരിപ്പിച്ച പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ആണ്. 1958-59 വർഷത്തെ ബജറ്റ് ആയിരുന്നു ഇത്. അദ്ദേഹത്തെ കൂടാതെ ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവർ മാത്രമാണ് ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്. ഗിഫ്റ് ടാക്‌സ് അവതരിപ്പിച്ചതും ജവഹർലാൽ നെഹ്‌റു ആണ്. 1982-83 ലാണ് ‘ഡിജിറ്റൽ’ എന്ന വാക്ക് ആദ്യമായി പ്രയോഗിച്ചത്. തന്റെ പിറന്നാൾ ദിവസത്തിൽ ബജറ്റ് അവതരിപ്പിക്കാനുള്ള ഭാഗ്യം ലഭിച്ചത് മൊറാർജി ദേശായിക്ക് മാത്രമാണ്.
Post Your Comments