സര്‍ക്കാരിന്റെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് ആരംഭിക്കുകയാണ്. കഴിഞ്ഞ വര്‍ഷവും ഇതേ ദിവസം തന്നെയാണ് ബജറ്റ് നടന്നത്. കേന്ദ്ര സര്‍ക്കാര്‍ വന്‍ പ്രതീക്ഷയോടെ നടപ്പിലാക്കിയ ചരക്കു സേവന നികുതിയുടെ(ജി എസ് ടി) പ്രതിഫലനം പൊതുബജറ്റില്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. 1993ല്‍ നികുതി വ്യവസ്ഥയില്‍ പരിഷ്‌കാരം ആവശ്യമാണെന്ന നികുതി വിദഗ്ദ്ധന്‍ രാജന്‍ ചെല്ലയ്യയുടെ നിര്‍ദ്ദേശത്തിനനുസരിച്ചാണ് ജിഎസ്ടിക്ക് തുടക്കമാകുന്നത്. 2003ല്‍ വാജ്പേയ് സര്‍ക്കാര്‍ തുടര്‍നടപടികള്‍ക്കു തുടക്കം കുറിച്ചു. 2010 ഏപ്രില്‍ ഒന്നിന് നിലവില്‍ വരുമെന്ന് മന്ത്രി പി.ചിദംബരം പ്രഖ്യാപിച്ചെങ്കിലും നടപടികള്‍ നീണ്ടു.
2013ല്‍ പതിനഞ്ചാം ലോക്സഭ പിരിച്ചുവിട്ടതോടെ ജിഎസ്ടി ബില്‍ ലാപ്സായി. തുടര്‍ന്ന് 2014ല്‍ ഭരണഘടനാ ഭേദഗതിയോടെ ബില്‍ വീണ്ടും ലോക്സഭയില്‍ അവതരിപ്പിച്ചു. 2015ല്‍ ലോക്സഭയും 2016ല്‍ രാജ്യസഭയും പാസാക്കിയതോടെ ബില്‍ പാസായി. 2017 ജൂലൈ ഒന്നിന് ഔദ്യോഗികമായി ജിഎസ്ടി നിയമം നിലവില്‍ വന്നത്.
സ്വതന്ത്ര ഇന്ത്യയുടെ 70 വര്‍ഷത്തെ ചരിത്രത്തിലെ പരോക്ഷ നികുതി രംഗത്തുണ്ടായ ഏറ്റവും വിപ്ളവാത്മകമായ പരിഷ്‌കരണമാണ് ജി എസ് ടിയിലൂടെ മോഡി സര്‍ക്കാര്‍ അവതരിപ്പിച്ചത്. ജി എസ് ടി നടപ്പിലാക്കിയതിന് ശേഷം ആവശ്യ സാധനങ്ങള്‍ക്ക് പൊതുവിപണിയിലുണ്ടായ വിലവ്യത്യാസം ഉയര്‍ത്തി കാട്ടി പ്രതിഷേധം ഉയര്‍ന്നിരുന്നു. അതിനാല്‍ വിപണിയില്‍ ഇടപെടലുകള്‍ ശക്തമാക്കുന്ന ബജറ്റാകും വരാന്‍ പോകുന്നത്.
ചെറുകിട വ്യവസായ മേഖലകളില്‍ ജിഎസ്ടിയുടെ നടപ്പാക്കല്‍ ഫലം ചെയ്തില്ലെന്ന അഭിപ്രായം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ചെറുകിട വ്യവസായ മേഖലയില്‍ മുമ്പ് അഞ്ച് ശതമാനത്തില്‍ താഴെ മാത്രം നികുതിയുണ്ടായിരുന്ന ചില മേഖലകളില്‍ 18 മുതല്‍ 28 ശതമാനം വരെ നികുതി എത്തി. ഇതിനൊക്കെ പരിഹാരമാവുന്നതാകും ഫെബ്രുവരി ഒന്നിന് ആരംഭിക്കുന്ന പൊതു ബജറ്റ് എന്നാണ് വിലയിരുത്തല്‍.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പും മുന്നില്‍ കണ്ടാവും ബജറ്റ്. അതേസമയം ബജറ്റില്‍ ആദായ നികുതിയിനത്തില്‍ മധ്യവവര്‍ഗക്കാര്‍ക്ക് പ്രതീക്ഷിക്കാന്‍ ഏറെയുണ്ടെന്നാണ് സൂചന. സര്‍ക്കാര്‍ കാലാവധി അവസാവനിക്കാനിരിക്കെ സമ്പൂര്‍ണ ബജറ്റായതിനാല്‍ ആദായ നികുതിയിനത്തില്‍ കാര്യമായ ഇളവുകള്‍ പ്രഖ്യാപിക്കാനാണ് സാധ്യത.
നികുതിയൊഴിവ് പരിധി ഉയര്‍ത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബജറ്റില്‍ പരിഗണിക്കുമെന്നാണ് വിവരം. ആദായ നികുതിയൊഴിവ് പരിധി 2.5 ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമായി ഉയര്‍ത്തിയേക്കാം. കുറഞ്ഞത് മൂന്ന് ലക്ഷമായി എങ്കിലും പരിധി നിശ്ചയിച്ചേക്കുമെന്നും വിലയിരുത്തപ്പെടുന്നു.
ഫെബ്രുവരി ഒന്നിന് നടക്കുന്ന അടുത്ത സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള ബജറ്റില്‍ അഞ്ച് ലക്ഷത്തിനും പത്ത് ലക്ഷത്തിനുമിടയില്‍ 10 ശതമാനം നികുതിയായി കുറച്ചേക്കുമെന്നാണ് കരുതുന്നത്.
10 ലക്ഷത്തിനും 20 ലക്ഷത്തിനുമിടയില്‍ വരുമാനമുള്ളവര്‍ക്ക് 20 ശതമാനമായും 20 ലക്ഷത്തിന് മുകളിലുള്ളവര്‍ക്ക് 30 ശതമാനവുമായും നികുതി പരിഷ്‌കരിക്കാന്‍ സാധ്യതയുണ്ട്.
Post Your Comments