Latest NewsFootballSports

മൂന്നാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ ടീമിന് ഡിവില്യേഴ്‌സിന്റെ മുന്നറിയിപ്പ്

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള മൂന്നാം ടെസറ്റിന് മുന്നോടിയായി ഇന്ത്യന്‍ ടീമിന് എബി ഡിവില്യേഴ്‌സിന്റെ മുന്നറിയിപ്പ്. കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് താന്‍ ഇപ്പോള്‍. ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ ദക്ഷിണാഫ്രിക്കന്‍ ടീം പ്രതീക്ഷിച്ചതിലും നന്നായി പന്തെറിഞ്ഞെന്നും ഡിവില്യേഴ്‌സ് പറഞ്ഞു.

ഇന്ത്യക്കെതിരായ പരമ്പരക്ക് മുന്നോടിയായി തങ്ങള്‍ എടുത്ത തയ്യാറെടുപ്പുകള്‍ ഫലം കണ്ടതില്‍ സന്തോഷമുണ്ട്. ജൊഹാനസ്ബര്‍ഗ് ടെസ്റ്റില്‍ കൂടുതല്‍ ബൗണ്‍സുള്ള പിച്ചാണ് പ്രതകീക്ഷിക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഐപിഎല്‍ താരലേലത്തെ കുറിച്ച് അടുത്തയാഴ്ച ബംഗളൂരു ക്യാപ്റ്റന്‍ കൂടിയായ വിരാട് കോഹ്ലിയുമായി ചര്‍ച്ച നടത്തുമെന്നും ഡിവില്യേഴ്‌സ് പറഞ്ഞു. ഇന്ത്യക്കെതിരായ ആദ്യ 2 ടെസ്റ്റില്‍ 200 റണ്‍സാണ് ഡീവില്യേഴ്‌സ് ദക്ഷിണാഫ്രിക്കയ്ക്കായി നേടിയത്.

shortlink

Post Your Comments


Back to top button