മല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണില്‍ വീണ്ടും അട്ടിമറി. മൂന്നാം സീഡ് ഗാര്‍ബിനെ മുറുഗുസ തോറ്റു പുറത്തായി. ലോക റാങ്കിംഗില്‍ 88-ാം സ്ഥാനത്തുള്ള തായ്വാന്റെ സീസു വിയാണ് മുറുഗുസയെ തോല്‍പ്പിച്ചത്. 7-6(7-1), 6-4 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു മുറുഗുസയുടെ തോല്‍വി.
ഇടതുകാലിനേറ്റ പരുക്കാണ് മുറുഗുസയെ വലച്ചതെന്നാണ് വിവരം. കാലിലെ വേദനയെ തുടര്‍ന്ന് ആദ്യ സെറ്റില്‍ തന്നെ മുറുഗുസ വൈദ്യ സഹായം തേടി.
അതേസമയം ടോപ് സീഡും ലോക ഒന്നാം നമ്പര്‍ താരവുമായ സിമോണ ഹാലപ്പ് മൂന്നാം റൗണ്ടിലെത്തി. യൂജിന്‍ ബുച്ചാര്‍ഡിനെ 6-2, 6-2 എന്ന സ്കോറിന് അനായാസമായി തോല്‍പ്പിച്ചാണ് സിമോണ്‍ മൂന്നാം റൗണ്ടില്‍ എത്തിയത്.
Post Your Comments