Latest NewsIndiaNews

ഫീസ് അടയ്ക്കാന്‍ പണമില്ല; 9-ാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു

സൂറത്: ഫീസ് അടയ്ക്കാന്‍ പണമില്ലാത്തതിന്റെ പേരില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. വിഷം കഴിച്ച കുട്ടിയെ ആടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്‌തെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. സര്‍വോദയ വിദ്യാലയിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ റിദീഷ് ചൗദ(14)യാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

മൂന്ന് വര്‍ഷമായി ഫീസ് അടയ്ക്കാന്‍ ബുദ്ധിമുട്ടുകയാണ് നിര്‍ധന കുടുംബത്തിലെ അംഗമായ വിദ്യാര്‍ത്ഥി. കഴിഞ്ഞ ദിവസം സ്‌കൂള്‍ അധികൃതര്‍ റിദീഷിനെ സമീപിച്ച് ഫീസ് ഉടന്‍ അടയ്ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ വിദ്യാര്‍ത്ഥി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി റിദീഷ് ഫീസ് അടച്ചിട്ടില്ല്. നിരവധി പ്രാവശ്യം ഓര്‍മ്മപ്പെടുത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി ഫീസിന്റെ 25 ശതമാനം മാത്രമാണ് അടച്ചതെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു. പലപ്രാവശ്യം വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളെ സ്‌കൂളിലേക്ക് വിളിപ്പിച്ചിട്ട് അവര്‍ എത്തിയില്ലെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button