ഓഖി ദുരന്തത്തില്‍ കാണാതായ യു. പി സ്വദേശികളായ അരവിന്ദ്കുമാര്‍, ഹൊറിലാല്‍ എന്നിവരുടെ കുടുംബാംഗങ്ങള്‍ സഹായം അഭ്യര്‍ത്ഥിച്ച് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മയെ കണ്ടു. അരവിന്ദ്കുമാറിന്റെ അച്ഛന്‍ മെയ്‌വാല, ഹൊറിലാലിന്റെ ഭാര്യ ഗംഗോത്രി, സഹോദരന്‍ അനില്‍ എന്നിവരാണ് ഇന്നലെ മന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയത്.
കാണാതായവരുടെ വിവരങ്ങള്‍ ഇവര്‍ മന്ത്രിക്ക് കൈമാറി. ഡി. എന്‍. എ ടെസ്റ്റ് ഫലം വേഗത്തില്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. ബുധനാഴ്ചയാണ് ഇവര്‍ കേരളത്തിലെത്തിയത്. കൊല്ലത്തു നിന്നുള്ള ബോട്ടിലാണ് അരവിന്ദ്കുമാറും ഹൊറിലാലും മത്‌സ്യബന്ധനത്തിന് പോയത്.
read also: ഓഖി ദുരന്തം : തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ സംസ്കാരം നടത്തും
16 പേരുണ്ടായിരുന്ന ബോട്ടിലെ മൂന്നു പേരെ നാവികസേന രക്ഷപ്പെടുത്തിയിരുന്നു. യു. പി. സ്വദേശികളെ കാണാതായ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളികളെ സഹായിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ശ്രമി കല്യാണ്‍ കേന്ദ്ര് നടത്തിയ അന്വേഷണത്തിലാണ് കുടുംബാംഗങ്ങളെ കണ്ടെത്തിയത്. ശ്രമി കല്യാണ്‍ കേന്ദ്ര് കോഓര്‍ഡിനേറ്റര്‍ ജെറോണ്‍ ബി. പെരേരയ്‌ക്കൊപ്പമാണ് ഇവര്‍ മന്ത്രിയെ കാണാനെത്തിയത്.
അരവിന്ദ്കുമാറിന്റെ അമ്മ റാംരതി, മകന്‍ യോഗേന്ദ്ര എന്നിവരുടെയും ഹൊറിലാലിന്റെ മക്കളായ ദേവ, ദിവ്യ എന്നിവരുടെയും സാമ്പിളുകള്‍ ശേഖരിച്ച് ഡി. എന്‍. എ പരിശോധയ്ക്ക് നല്‍കിയിട്ടുണ്ട്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments